ലകനൗ: ഉത്തർ പ്രദേശിലെ അട്രൗലിയക്ക് സമീപം തേജ്‌പൂർ ഹൈവേയിൽ സ്‌കൂൾ ബസ് ഡിവൈഡറിൽ ഇടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. പണ്ഡിറ്റ് റാം അവധ് ബാൽ വിദ്യാ മന്ദിർ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 16 വിദ്യാർഥികളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും പരിക്ക് സാരമുള്ളതല്ലെന്നും അധികൃതർ അറിയിച്ചു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. 53 വിദ്യാർഥികളും പത്ത് സ്റ്റാഫും അടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ബനാറസിൽ നിന്ന് സ്കൂളിലേക്ക് വരികയായിരുന്ന ബസാണ് പുലർച്ചെ നാല് മണിക്ക് അപകടത്തിൽപ്പെട്ടത്. വിവരം ലഭിച്ചയുടനെ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.