ലഖ്നൗ: ഉന്നാവോ വാഹനാപകടക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍, ഡ്രൈവര്‍ ആഷിഷ് കുമാര്‍ പാല്‍ തുടങ്ങിയവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം. കുറ്റപത്രത്തിൽ സെൻഗാറിനെതിരെ സിബിഐ കൊലക്കുറ്റും ചുമത്തിയിട്ടില്ല. ക്രിമിനല്‍ ഗൂഡാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് സെന്‍ഗാറിനെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലൈ 28നാണ് കേസിനാദ്പദമായ സംഭവം നടക്കുന്നത്. ഉന്നവോയിൽ പീഡനത്തിനിരയായ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു. പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേല്‍ക്കുകയും ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തിരുന്നു. കുല്‍ദീപ് സെന്‍ഗാറാണ് അപകടത്തിന് പിന്നിലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചതോടെ സംഭവത്തിൽ പ്രതിഷേധം ഉയർന്നു. തുടർന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് അപകട കേസില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കിയത്.