ബെംഗളൂരു: കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിച്ചു. കർണാടകയിലെ ചിത്രദുർഗയില്‍ വച്ചാണ് സംഭവം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് അദ്ദേഹം കുഴഞ്ഞുവീഴാൻ കാരണമെന്നാണ് റിപ്പോർട്ട്.
ഗൗഡയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും കൂടുതല്‍ പരിശോധനകൾ നടത്തിവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചിത്രദുർഗയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് ഗൗഡയെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശിവമോഗയില്‍ ബിജെപി സംസ്ഥാന യോഗം കഴിഞ്ഞതിന് ശേഷം ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഉച്ചയൂണിനായി ചിത്രദുർഗയില്‍ ഇറങ്ങിയ ഗൗഡ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്‌തതിന് ശേഷം തിരിച്ച് കാറിലേക്ക് കയറുന്നതിനിടെയാണ് കുഴഞ്ഞുവീണത്.