ETV Bharat / bharat

കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് നാളെ ചുമതലയേൽക്കും

നിയമ മന്ത്രാലയം, വിവര സാങ്കേതിക മന്ത്രാലയം എന്നിവയുടെ ചുമതലകളാണ് ഏറ്റെടുക്കുക

ഫയൽചിത്രം
author img

By

Published : Jun 2, 2019, 10:43 PM IST

ന്യൂഡൽഹി: കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് നാളെ നിയമ മന്ത്രാലയത്തിന്‍റെ ചുമതലയേൽക്കും. രാവിലെ 10.30നാണ് ചുമതലയേൽക്കുക. ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയത്തിന്‍റെ ചുമതല ഉച്ചയ്ക്കാണ് ഏറ്റെടുക്കുക.

കേന്ദ്രമന്ത്രി അർജുൻ മുണ്ട നാളെ 11 മണിക്ക് ശാസ്ത്രി ഭവനിൽ ആദിവാസി ക്ഷേമ വകുപ്പിന്‍റെ ചുമതലയേൽക്കുമെന്നും സൂചനയുണ്ട്. അമിത് ഷായും രാജ്നാഥ് സിങും ആഭ്യന്തരം, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതല യഥാക്രമം കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. നിർമ്മല സീതാരാമൻ, പീയുഷ് ഗോയൽ, ധർമ്മേന്ദ്ര പ്രധാൻ, പ്രകാശ് ജാവേദേക്കർ, രാം വിലാസ് പസ്വാൻ എന്നിവർ സത്യപ്രതിജ്ഞയേറ്റ് പിറ്റേ ദിവസം തന്നെ അവരവരുടെ മന്ത്രാലയത്തിന്‍റെ ചുമതല ഏറ്റെടുത്തിരുന്നു.

25 കാബിനറ്റ് മന്ത്രിമാരും 33 സഹമന്ത്രിമാരും ഉള്‍പ്പെടെ 58 മന്ത്രിമാരാണ് മോദിയുടെ രണ്ടാം മന്ത്രിസഭയിലുളളത്. സഹമന്ത്രിമാരില്‍ ഒന്‍പത് പേര്‍ക്ക് സ്വതന്ത്ര ചുമതലയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.