ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലെ അവന്തിപോറിലാണ് സംഭവം. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തുന്നത്.
നേരത്തെ പുൽവാമയിലെ ബാൻഡ്‌സൂ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനിടെ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ഒരു സിആർപിഎഫ് ജവാന്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. പുൽവാമ, ഷോപിയൻ ജില്ലകളിൽ നിന്നായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്ത് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഇവരിൽ മൂന്ന് പേർ ജെയ്ഷെ മുഹമ്മദ് സംഘത്തിൽ പെട്ടവരാണ്.