ETV Bharat / bharat

കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച വിമത എംഎല്‍എമാരും നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിവരുമെന്ന് അശോക് ഗെലോട്ട് - ബിഎസ്‌പി

ബിജെപിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ബിഎസ്‌പി അധ്യക്ഷ മായാവതി എംഎല്‍എമാര്‍ക്കെതിരെ നിലപാടെടുത്തതെന്ന്‌ അശോക്‌ ഗെലോട്ട്

Rajasthan news  Ashok Gehlot  Rajasthan assembly session  Rajasthan Congress  Rajasthan political crisis  Rajasthan MLAs  വിമത എംഎല്‍എമാര്‍  അശേക്‌ ഗലോട്ട്  ബിജെപി  ബിഎസ്‌പി  ബിഎസ്‌പി അധ്യക്ഷ മായാവതി
കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച വിമത എംഎല്‍എമാരും നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിവരുമെന്ന് അശേക്‌ ഗലോട്ട്
author img

By

Published : Jul 31, 2020, 7:50 AM IST

ജയ്‌പൂര്‍: രാജസ്ഥാനില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച വിമത എംഎല്‍എമാരും പങ്കെടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്. ബിജെപിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ബിഎസ്‌പി അധ്യക്ഷ മായാവതി എംഎല്‍എമാര്‍ക്കെതിരെ നിലപാടെടുത്തതെന്നും ബിഎസ്‌പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് നിയമവിരുദ്ധമാണെന്ന മായാവതിയുടെ പരാതി യുക്തിസഹമല്ലെന്നും ഗെലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും ഗെലോട്ട് ആരോപിച്ചു.

കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച വിമത എംഎല്‍എമാരും നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിവരുമെന്ന് അശേക്‌ ഗലോട്ട്

വിമത എംഎല്‍എമാര്‍ നിലവില്‍ ഹരിയാനയിലാണുള്ളത്. അവര്‍ ഹരിയാന പൊലീസിന്‍റെ നിയന്ത്രണത്തിലാണ്. ബിജെപിയുടെ മടിയിലിരുന്നാണ് അവര്‍ കളിക്കുന്നതെന്നും ഇനിയും അവരെങ്ങനെ കോണ്‍ഗ്രസ് അംഗങ്ങളാണെന്ന് പറയുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിനെ‌ എതിര്‍ക്കുന്നവര്‍ ഡല്‍ഹിയിലെ എഐസിസി ഓഫീസിലാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചില നേതാക്കള്‍ ബിജെപിയിലേക്കില്ലെന്ന് പറയുന്നു. കോണ്‍ഗ്രസ് വിട്ട്‌ സ്വന്തമായി പാര്‍ട്ടി രൂപികരിച്ച് മൂന്നാം കക്ഷിയായി നില്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഗെലോട്ട് പറഞ്ഞു. അണിയറയില്‍ എംഎല്‍എമാരുടെ കുതിരക്കച്ചവടം ആരംഭിച്ചിട്ടുണ്ടെങ്കിലും അത് തങ്ങളെ ബാധിക്കില്ല. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ സമ്മേളനം ചേരണമെന്ന ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.