ETV Bharat / bharat

കര്‍ണാടകയില്‍ ഹോം ക്വാറന്‍റൈയിന്‍ നിര്‍ദേശങ്ങള്‍ 163 തവണ ലംഘിച്ചയാള്‍ക്കെതിരെ കേസ്

author img

By

Published : Jul 14, 2020, 6:01 PM IST

മുംബൈയില്‍ നിന്നെത്തിയ ബിസിനസുകാരനായ സാഹിബ് സിങ്ങാണ് നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയത്. ജൂണ്‍ 29ന് സംസ്ഥാനത്തെത്തിയ ഇയാളോട് ജൂലായ് 13 വരെ വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

Home-quarantine  Karnataka police  Karnataka lockdown  COVID-19 cases  ഹോം ക്വാറന്‍റൈയിന്‍ നിര്‍ദേശങ്ങള്‍ 163 തവണ ലംഘിച്ചയാള്‍ക്കെതിരെ കേസ്  കര്‍ണാടക  കൊവിഡ് 19  ലോക്ക് ഡൗണ്‍
കര്‍ണാടകയില്‍ ഹോം ക്വാറന്‍റൈയിന്‍ നിര്‍ദേശങ്ങള്‍ 163 തവണ ലംഘിച്ചയാള്‍ക്കെതിരെ കേസ്

ബെംഗളൂരു: ഹോം ക്വാറന്‍റൈയിന്‍ നിര്‍ദേശങ്ങള്‍ 163 തവണ ലംഘിച്ച ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിര്‍ദേശങ്ങള്‍ വകവെക്കാതെയാണ് ഇയാള്‍ പുറത്തിറങ്ങിയത്. മുംബൈയില്‍ നിന്നും എത്തിയ ബിസിനസുകാരനായ സാഹിബ് സിങ്ങാണ് നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയത്. ജൂണ്‍ 29ന് സംസ്ഥാനത്തെത്തിയ ഇയാളോട് ജൂലായ് 13 വരെ വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാല്‍ ഉടുപ്പിയിലെ ഹോട്ടലുകളടക്കം സന്ദര്‍ശിച്ചിരുന്നു. ഹോം ക്വാറന്‍റൈയിന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത്തരക്കാരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈയിനില്‍ പ്രവേശിപ്പിക്കുമെന്നും എഫ്‌ഐആര്‍ ചുമത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

മൊബൈല്‍ ജിപിഎസ് വഴിയാണ് പൊലീസ് ഇയാളുടെ സഞ്ചാരം കണ്ടുപിടിച്ചത്. 163 തവണയാണ് ഇയാല്‍ ക്വാറന്‍റൈയിന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. തിങ്കളാഴ്‌ച മുതല്‍ ബെംഗളൂരുവില്‍ 9 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ജൂലായ് 22 ന് വൈകുന്നേരം 5 മണി വരെ ലോക്ക് ഡൗണ്‍ തുടരുന്നതാണ്. 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 2738 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 41,581 ആയി. സംസ്ഥാന സര്‍ക്കാറിന്‍റെ കണക്കു പ്രകാരം ബെംഗളൂരുവിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.