മുംബൈ: മഹാരാഷ്‌ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ അധികാരമേറ്റു. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്‌ഞ ചടങ്ങ് നടന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസും, മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാറും ചടങ്ങിനെത്തിയിരുന്നു. അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, അശോക് ചവാന്‍ തുടങ്ങി കോണ്‍ഗ്രസിന്‍റെ കേന്ദ്ര നേതാക്കളുടെ വലിയ സംഘം തന്നെ ശിവാജി പാര്‍ക്കിലെത്തിയിരുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ചടങ്ങിനെത്തില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.
ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, എന്‍സിപിയുടെ ഛഗന്‍ ഭുജ്‌ബല്‍, ജയന്ത് പാട്ടീല്‍ കോണ്‍ഗ്രസിലെ ബാലാസാഹിബ് തൊറാട്ട്, നിതിന്‍ റാവത്ത് എന്നീ ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. മന്ത്രിസഭയുടെ ആദ്യ യോഗം രാത്രി എട്ട് മണിക്ക് ചേരും.
അതേസമയം മന്ത്രിസഭയിലെ അജിത് പവാറിന്‍റെ സ്ഥാനം സ്‌പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു എന്നാണ് വിവരം. ഒപ്പം എന്‍സിപിക്ക് ലഭിച്ച ഉപമുഖ്യമന്ത്രി സ്ഥാനം ആര് വഹിക്കുമെന്നതിലും തീരുമാനമായിട്ടില്ല.
-
#WATCH Uddhav Thackeray takes oath as Chief Minister of Maharashtra. #Mumbai pic.twitter.com/pKaAjqYvWM
— ANI (@ANI) November 28, 2019 " class="align-text-top noRightClick twitterSection" data="
">#WATCH Uddhav Thackeray takes oath as Chief Minister of Maharashtra. #Mumbai pic.twitter.com/pKaAjqYvWM
— ANI (@ANI) November 28, 2019#WATCH Uddhav Thackeray takes oath as Chief Minister of Maharashtra. #Mumbai pic.twitter.com/pKaAjqYvWM
— ANI (@ANI) November 28, 2019
മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകന്‍ ആനന്ദ് അംബാനി, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, ടി.ആര്‍.ബാലു, തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ, മകന്‍ ആദിത്യ താക്കറെ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു
-
Mumbai: Uddhav Thackeray takes oath as the Chief Minister of Maharashtra
— ANI Digital (@ani_digital) November 28, 2019 " class="align-text-top noRightClick twitterSection" data="
Read @ANI story | https://t.co/ls629gvrpt pic.twitter.com/Y9xls1A8dX
">Mumbai: Uddhav Thackeray takes oath as the Chief Minister of Maharashtra
— ANI Digital (@ani_digital) November 28, 2019
Read @ANI story | https://t.co/ls629gvrpt pic.twitter.com/Y9xls1A8dXMumbai: Uddhav Thackeray takes oath as the Chief Minister of Maharashtra
— ANI Digital (@ani_digital) November 28, 2019
Read @ANI story | https://t.co/ls629gvrpt pic.twitter.com/Y9xls1A8dX