ETV Bharat / bharat

യുപിയിൽ കാർ ഉന്തുവണ്ടിയിൽ ഇടിച്ച് രണ്ട് മരണം

author img

By

Published : May 14, 2020, 7:43 AM IST

മുസാഫർനഗറിൽ നിന്ന് 25 കിലോമീറ്റർ അകലെ രതൻപുരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു, മൂന്ന് കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു

muzaffarnagar accident  ലക്‌നൗ  ഡൽഹി-ഡെറാഡൂൺ ദേശീയപാത  കാർ ഉന്തുവണ്ടിയിൽ ഇടിച്ച്  മുസാഫർനഗർ  രതൻപുരി പൊലീസ് സ്റ്റേഷൻ  യുപിയിൽ വാഹനാപകടം  UP accident  highway car hit push cart  muzaffarnagar  ratani
വാഹനാപകട

ലക്‌നൗ: ഡൽഹി-ഡെറാഡൂൺ ദേശീയപാതയിൽ കാർ ഉന്തുവണ്ടിയിൽ ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. മൂന്ന് കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. മുസാഫർനഗറിൽ നിന്ന് 25 കിലോമീറ്റർ അകലെ രതൻപുരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ദേശീയപാതയിലാണ് അപകടം ഉണ്ടായത്. കാറിന്‍റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നൗഷാദിന്‍റെ ഭാര്യ ഹകിമൻ, ഹമീദിന്‍റെ ഭാര്യ കനിസ് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീററ്റിൽ ഡോക്ടറെ സന്ദർശിച്ച് മടങ്ങിവരുമ്പോഴാണ് ഹകിമനും കനിസും അപകടത്തിൽപെട്ടത്. കാർ ഡ്രൈവറെ അറസ്റ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.