സൗത്ത് കാശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേന രണ്ട് തീവ്രവാദികളെ വധിച്ചു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. രഹസ്യവിവരത്തെ തുടർന്നാണ് സ്ഥലത്ത് സുരക്ഷാസേന പരിശോധന നടത്തിയത്.
കൊല്ലപ്പെട്ട തീവ്രവാദികളുടെ തിരിച്ചറിയല്‍ രേഖകളും അഫിലിയേറ്റുകളും പരിശോധിക്കുകയാണ്. സുരക്ഷാസേന നടത്തിയ പരിശോധനയിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തി. പ്രദേശത്ത് കൂടുതൽ പരിശോധന തുടരുകയാണ്.