ETV Bharat / bharat

ബിഹാർ നിയമസഭ സമ്മേളനം നവംബർ 23ന് - നിതീഷ് കുമാർ

നവംബർ 23 മുതൽ നവംബർ 27 വരെ നിയമസഭ സമ്മേളനം വിളിച്ചുകൂട്ടാനുള്ള പാർലമെന്‍ററി കാര്യ വകുപ്പിന്‍റെ നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതായി മന്ത്രി അമരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

Bihar cabinet  cabinet meeting  Nitish Kumar  First meeting of Bihar cabinet  Bihar cabinet holds first meeting  Bihar cabinet approves 5-day legislature session  5-day legislature session for Bihar assembly  First cabinet meet of new Bihar govt approves 5-day legislature session  ബിഹാർ നിയമസഭ സമ്മേളനം  നിതീഷ് കുമാർ  മന്ത്രി അമരേന്ദ്ര പ്രതാപ് സിംഗ്
ബിഹാർ നിയമസഭ
author img

By

Published : Nov 17, 2020, 5:06 PM IST

പട്‌ന: ബിഹാർ നിയമസഭ സമ്മേളനം നവംബർ 23ന് ചേരും. അഞ്ച് ദിവസത്തേക്കാണ് സമ്മേളനം നടക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നവംബർ 23 മുതൽ നവംബർ 27 വരെ നിയമസഭ സമ്മേളനം വിളിച്ചുകൂട്ടാനുള്ള പാർലമെന്‍ററി കാര്യ വകുപ്പിന്‍റെ നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതായി മന്ത്രി അമരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.

സെഷനിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും. സമ്മേളനത്തിൽ നിയമസഭാ സ്പീക്കറെയും തെരഞ്ഞെടുക്കും. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാരിന് മറ്റ് പതിനാല് മന്ത്രിമാരുണ്ട്. ബിജെപിയിൽ നിന്ന് ഏഴ്, ജെഡിയുയിൽ നിന്ന് അഞ്ച്, എച്ച്എഎം, വിഐപി എന്നിവയിൽ നിന്ന് ഓരോരുത്തരുമാണുള്ളത്. ബിജെപിയുടെ താർക്കിഷോർ പ്രസാദ്, രേണു ദേവി എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ.

മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തർകേശ്വർ പ്രസാദ്, ഉപമുഖ്യമന്ത്രി രേണു ദേവി, മന്ത്രി വിജയ് ചൗധരി, വിജേന്ദ്ര പ്രസാദ് യാദവ്, അശോക് ചൗധരി, മേവലാൽ ചൗധരി, ഷീലാ കുമാരി, സന്തോഷ് കുമാർ സുമൻ, മുകേഷ് സഹ്രന്ദ്, പാസ്വാൻ, ജീവേശ് കുമാർ, രാം സുന്ദർ കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.