ഭുവനേശ്വർ: ഒഡീഷയിൽ രണ്ട് പേർ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇരുവരും ഗുജറാത്തിലെ സൂറത്തിൽ നിന്നും അടുത്തിടെ മടങ്ങി എത്തിയവരാണ്. സംസ്ഥാനത്ത് ഇതുവരെ അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇവരിൽ മൂന്ന് പേർ ഗഞ്ചം സ്വദേശികളാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 91 കൊവിഡ് കേസുകളാണ് ഒഡീഷയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 828 ആയി. ഭദ്രക് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 5,083 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഒഡീഷയിൽ ഇതുവരെ 91,223 സാമ്പിളുകൾ പരിശോധിച്ചു.