പനാജി: പന്ത്രണ്ടുവയസുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത പ്രതികളെ പൊലീസ് ഒരു മണിക്കൂറിനകം അറസ്റ്റ് ചെയ്തു. ദക്ഷിണഗോവയിലാണ് സംഭവം. അറസ്റ്റിലായ പ്രതികള്‍ ബിഹാര്‍ സ്വദേശികളാണ്. ഇതിലൊരാള്‍ പതിനെട്ടു വയസുകാരനും. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ വീട്ടിൽ അക്രമിച്ച് കടന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പിതാവിന്‍റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ ബീഹാർ സ്വദേശി ജിതേന്ദ്ര ചൗധരി(20) ഇയാളുടെ സുഹൃത്തായ പതിനെട്ടു വയസുകാരൻ എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 376 പ്രകാരവും പോക്സോ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.