ഭോപ്പാൽ: മധ്യപ്രദേശിൽ ഭക്ഷണത്തിൽ സ്‌പർശിച്ചു എന്നാരോപിച്ച് ദളിത് യുവാവിനെ രണ്ടു പേർ ചേർന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് സംഭവം. ഛത്തർപൂർ സ്വദേശിയായ ദേവരാജ് അനുരാഗാണ്(25) കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ബൂര സോണി, സന്തോഷ് പാൽ എന്നിവർക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. അതേസമയം ദേവരാജിനെ പ്രതികൾ പാർട്ടി നടന്ന സ്ഥലത്തേക്ക് ക്ഷണിച്ചിരുന്നുവെന്ന് യുവാവിന്‍റെ കുടുംബാഗങ്ങൾ പൊലീസിനോട് പറഞ്ഞു. ഭക്ഷണത്തിൽ തൊട്ടതിന് സോണിയും സന്തോഷും വടികൊണ്ട് മർദ്ദിച്ചുവെന്ന് പാർട്ടി കഴിഞ്ഞ് മടങ്ങി വന്ന ദേവരാജ് വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് ശരീര വേദന അനുഭവപ്പെട്ട ദേവരാജിന്‍റെ ആരോഗ്യനില വഷളാകുകയും മരിക്കുകയുമായിരുന്നു.
ഭക്ഷണത്തിൽ സ്‌പർശിച്ചു എന്നാരോപിച്ച് ദളിത് യുവാവിനെ കൊലപ്പെടുത്തി - ദളിത് യുവാവിനെ കൊലപ്പെടുത്തി
സംഭവത്തിൽ പ്രതികളായ ബൂര സോണി, സന്തോഷ് പാൽ എന്നിവർക്കായുള്ള അന്വേഷണം ആരംഭിച്ചു