ETV Bharat / bharat

കൊവിഡ് 19; വിദേശത്ത് മരിച്ചത് രണ്ട് ഇന്ത്യക്കാര്‍ - കൊവിഡ് 19 ഇന്ത്യ

ഇതിന് പുറമെ സ്വീഡനില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച തമിഴ്‌നാട് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്‌തു

indian abroad coronavirus  indians abroad die coronavirus  covid19 indians abroad  coronavirus indians iran  കൊവിഡ് 19 ഇന്ത്യ  കൊവിഡ് 19 രോഗബാധ
കൊവിഡ് 19; വിദേശത്ത് മരിച്ചത് രണ്ട് ഇന്ത്യക്കാര്‍
author img

By

Published : Mar 24, 2020, 3:12 AM IST

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗബാധയെ തുടര്‍ന്ന് വിദേശത്ത് വെച്ച് ഇതുവരെ മരിച്ചത് രണ്ട് ഇന്ത്യക്കാര്‍. ഇറാന്‍, ഈജിപ്‌ത് എന്നിവിടങ്ങളില്‍ വെച്ചാണ് രോഗബാധയെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചത്. ഇതിന് പുറമെ സ്വീഡനില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച തമിഴ്‌നാട് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്‌തിരുന്നു. ലഡാക്ക് സ്വദേശിയായ 61 വയസുകാരനാണ് ഇറാനില്‍ മരിച്ചത്. 45 വയസുകാരനാണ് ഈജിപ്‌തില്‍ മരിച്ച ഇന്ത്യക്കാരന്‍.

വിദേശത്തെ 276 ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും ഇറാനില്‍ നിന്നുമുള്ളവരാണ്. ഇറാനിലെ 255 ഇന്ത്യക്കാര്‍ക്ക് രോഗം ബാധിച്ചതായി ലോക്‌സഭയിലെ ചോദ്യോത്തരവേളയില്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. യുഎഇയിലെ 12 ഇന്ത്യക്കാര്‍ക്കും ഇറ്റലിയിലെ അഞ്ച് പേര്‍ക്കും ഹോങ്കോങ്, കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക എന്നിവിടങ്ങളിലെ ഓരോത്തര്‍ക്ക് വീതവുമാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.