ലക്‌നൗ: പുള്ളിപ്പുലിയുടെ ആക്രമണത്തിൽ രണ്ട് ഫോറസ്റ്റ് റേഞ്ചർമാർ ഉൾപ്പെടെ 7 പേർക്ക് പരിക്കേറ്റു. കറ്റാർനിയഘട്ട് വന്യജീവി സങ്കേതത്തിന് സമീപം പൃഥ്വി പൂർവ പ്രദേശത്താണ് സംഭവം. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പ്രദേശവാസിയായ അഞ്ച് പേർക്ക് പരിക്കേറ്റതായി വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് പുലിയെ പിടിക്കൂടുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരായ എപി സിംഗ്, അശോക് ത്യാഗി എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ഡിഎഫ്ഒ അറിയിച്ചു.
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഏഴ് പേര്‍ക്ക് പരിക്ക് - UP's Bahraich
കറ്റാർനിയഘട്ട് വന്യജീവി സങ്കേതത്തിന് സമീപം പൃഥ്വി പൂർവ പ്രദേശത്താണ് സംഭവം
![പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഏഴ് പേര്‍ക്ക് പരിക്ക് പുള്ളിപ്പുലി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ ഉത്തർപ്രദേശ് കറ്റാർനിയഘട്ട് വന്യജീവി സങ്കേതം പൃഥ്വി പൂർവ leopard UP's Bahraich forest rangers](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6663785-520-6663785-1586012571883.jpg?imwidth=3840)