ഛത്തീസ്‌ഗഡ്: റായ്പൂരിൽ സർജിക്കൽ സ്പിരിറ്റ് കുടിച്ച് രണ്ടുപേർ മരിച്ചു. അജയ് കുഞ്ജം (40), അസ്ഗർ ഹുസൈൻ (42), ദിനേശ്മസുദ്രെ (39) എന്നിവരാണ് മരിച്ചത്.
ഇവരുടെ വീടുകളിൽ നടത്തിയ തിരച്ചിലിൽ ഒരു കുപ്പി സ്പിരിറ്റ് പൊലീസ് കണ്ടെടുത്തു. ലോക് ഡൗണിനെ തുടർന്ന് ഏപ്രിൽ ഏഴ് വരെ സംസ്ഥാനത്തുടനീളം മദ്യവിൽപ്പന ശാലകളും ബാറുകളും അടച്ചിരിക്കുന്നതിനാൽ മദ്യം കിട്ടാതായതോടെയാണ് ഇവർ പകരമായി സ്പിരിറ്റ് വാങ്ങി സൂക്ഷിച്ചത്. സ്പിരിറ്റ് ഇവർ ഫാർമസിയിൽ നിന്ന് വാങ്ങിയതാകാമെന്നും ഇത് സംസ്ഥാനത്ത് എവിടെയും ലഭ്യമല്ലെന്നും പൊലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.