റായ്‌ഗഡ്: മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിലെ മാഹാദില്‍ അഞ്ചുനില കെട്ടിടം തകർന്ന് വീണ് രണ്ട് പേർ മരിച്ചു. 18 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പോലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റായ്‌ഗഡ് ജില്ലാ കലക്ടർ നിധി ചൗധരി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര മന്ത്രിമാരായ അദിതി തത്കറെ, ഏക്നാഥ് ഷിന്‍ഡെ എന്നിവര്‍ ഇന്നലെ വൈകിട്ട് രക്ഷാപ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനായി സ്ഥലം സന്ദര്‍ശിച്ചിരുന്നു. ദുരന്ത സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാരിന് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡയറക്ടർ ജനറലിന് നിര്‍ദ്ദേശം നല്‍കി.
റായ്ഗഡില്‍ കെട്ടിടം തകര്‍ന്ന് രണ്ട് മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
പോലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റായ്‌ഗഡ് ജില്ലാ കലക്ടർ നിധി ചൗധരി പറഞ്ഞു