ETV Bharat / bharat

ബംഗ്ലാദേശി മുസ്ലിങ്ങളെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് - എൻ‌ആർ‌സി

ഒരു ബംഗ്ലാദേശി മുസ്ലീമിനെയും ഇന്ത്യയില്‍ താമസിക്കാൻ അനുവദിക്കില്ലെന്നും അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉണ്ടെങ്കിൽ ഒഴിവാക്കുമെന്നും പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്

CAA protests  Dilip Ghosh  Bangladesh infiltrators  CAA grants citizenship  ബംഗ്ലാദേശി മുസ്ലീങ്ങൾ  ബിജെപി നേതാവ്  പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ  ദിലീപ് ഘോഷ്  പൗരത്വഭേദഗതി നിയമം  എൻ‌ആർ‌സി  മമതാ ബാനര്‍ജി
രണ്ട് കോടി ബംഗ്ലാദേശി മുസ്ലീങ്ങൾ ഇന്ത്യയിലേക്ക് കടന്നു, തുടരാന്‍ അനുവദിക്കില്ലെന്നും ബിജെപി നേതാവ്
author img

By

Published : Jan 22, 2020, 6:07 PM IST

കൊല്‍ക്കത്ത: രണ്ട് കോടി ബംഗ്ലാദേശി മുസ്ലിങ്ങൾ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ഒരു ബംഗ്ലാദേശി മുസ്ലിമിനെയും ഇവിടെ തുടരാൻ അനുവദിക്കില്ലെന്നും പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. ഇവരില്‍ ഒരു കോടി ആളുകൾ പശ്ചിമ ബംഗാളിലും ബാക്കിയുള്ളവര്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലുമായി ജീവിക്കുകയാണ്. അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉണ്ടെങ്കിൽ ഒഴിവാക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ദിലീപ് ഘോഷ്.

പൗരത്വഭേദഗതി നിയമത്തെയും എൻ‌ആർ‌സിയെയും എതിര്‍ത്ത പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും ദിലീപ് ഘോഷ് വിമര്‍ശനം ഉന്നയിച്ചു. നുഴഞ്ഞുകയറ്റക്കാരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതോടെ 2021ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ വോട്ടുകളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും ദിലീപ് ഘോഷ് പരിഹസിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.