ചെന്നൈ: തമിഴ്‌നാട്ടില്‍ ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊല്ലപ്പെടുത്തി മോഷ്‌ടാക്കള്‍ 15 കിലോ സ്വര്‍ണം കവര്‍ന്നു. ഇന്ന് രാവിലെ ആറ് മണിക്ക് മയിലാടുതുറെ ജില്ലയിലെ സിര്‍കാഴിയിലാണ് സംഭവം നടന്നത്. ജ്വല്ലറി ഉടമയായ ധന്‍രാജിന്‍റെ വീട്ടിലെത്തിയ നാല് കവര്‍ച്ചക്കാരാണ് ഇയാളുടെ ഭാര്യ ആശ(45), മകന്‍ അഖില്‍ (24) എന്നിവരെ കൊലപ്പെടുത്തിയത്. ധന്‍രാജിനും മകന്‍റെ ഭാര്യയ്‌ക്കും കുത്തേല്‍ക്കുകയും ചെയ്‌തു. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
കൊല നടത്തിയതിന് ശേഷം മോഷ്‌ടാക്കള്‍ സ്വര്‍ണവുമായി ജ്വല്ലറി വ്യാപാരിയുടെ കാറില്‍ തന്നെ രക്ഷപ്പെട്ടു. വീട്ടിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌കും അക്രമികള്‍ കൈവശപ്പെടുത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊള്ള നടത്തിയത് തെക്കെ ഇന്ത്യക്കാരാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പൊലീസ് പറയുന്നത്.