ശ്രീനഗര്‍: ക്വാറന്‍റൈനിലുള്ള രണ്ട് പേര്‍ക്കെതിരെ റൂട്ട്മാപ്പ് വെളിപ്പെടുത്താത്തതില്‍ കേസെടുത്തു. കൊവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ യാത്ര ചെയ്യേണ്ടതുകൊണ്ടാണ് ഇവര്‍ തങ്ങളുടെ യാത്രാ വിവരം വെളിപ്പെടുത്താതിരുന്നത്. അവന്തിപോറ പൊലീസാണ് കേസെടുത്തത്.
ഇവര്‍ വിദ്യാര്‍ഥികളാണെന്നും പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇവര്‍ യാത്ര ചെയ്തതായി കരുതുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതിന് ശേഷമാണ് ഇവര്‍ ചാര്‍സൂ ഗ്രാമത്തിലും അവന്തിപോറയിലെ ഗോരിപോരയിലേക്കും എത്തിയതെന്നാണ് നിഗമനം. ക്വാറന്‍റൈന്‍ കാലാവധി കഴിഞ്ഞതിന് ശേഷം കേസിന്‍റെ മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കും. പ്രതിസന്ധി നിലനില്‍ക്കുന്ന ഇത്തരം സാഹചര്യത്തില്‍ അഡ്‌മിനിസ്ട്രേഷനോടും പൊലീസുകാരോടും പരമാവധി സഹകരിക്കണമെന്നും യാത്രാ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.