മുംബൈ: മഹാരാഷ്ട്രയിലെ ഗാഡ്‌ചിരോലി ജില്ലയിലെ ഇന്ദ്രാവതി നദിയിൽ രണ്ട് ബോട്ടുകൾ മറിഞ്ഞ് അപകടം. പത്ത് പുരുഷന്മാരും അഞ്ച് സ്‌ത്രീകളുമായി സഞ്ചരിച്ചിരുന്ന ബോട്ടുകളാണ് അപകടത്തിൽപെട്ടത്. ഇതിൽ 13 പേരെ രക്ഷപ്പെടുത്തിയെന്നും രണ്ട് സ്‌ത്രീകളെയാണ് കാണാതായതെന്നും ജില്ലാ കലക്‌ടർ ദീപക് സിഗ്ല പറഞ്ഞു. ബോട്ടുകൾ നദിയിലെ കല്ലിലിടിച്ചാണ് അപകടം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്.
ഇന്ദ്രാവതി നദിയിൽ രണ്ട് ബോട്ടുകൾ മറിഞ്ഞ് രണ്ട് പേരെ കാണാതായി - ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി
പത്ത് പുരുഷന്മാരും അഞ്ച് സ്‌ത്രീകളും സഞ്ചരിച്ചിരുന്ന രണ്ട് ബോട്ടുകളാണ് അപകടത്തിൽപെട്ടത്
ഇന്ദ്രാവതി നദിയിൽ രണ്ട് ബോട്ടുകൾ മറിഞ്ഞ് രണ്ട് പേരെ കാണാതായി; 13 പേരെ രക്ഷപ്പെടുത്തി