അമരാവതി: കൊവിഡ് സാമൂഹിക സേവനം നടത്തിയ ഇന്ത്യൻ വംശജയായ പെൺകുട്ടിയെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു. മേരിലാൻഡിലെ ഹാനോവർ ഹിൽസ് പ്രൈമറി സ്‌കൂളിലെ വിദ്യാർഥിയായ ശ്രവ്യക്കാണ് വൈറ്റ് ഹൗസിൽ വെച്ച് അഭിനന്ദനം ലഭിച്ചത്. കൊവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ശ്രവ്യ ഭക്ഷണം നൽകി. മെഡിക്കൽ വിദഗ്‌ധരായ അന്നപുറെഡ്ഡി സീതാകാലത്തിന്‍റെയും വിജയാര റെഡ്ഡിയുടെയും മകളാണ് ശ്രവ്യ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലാ സ്വദേശികളായ ശ്രവ്യയും കുടുംബവും ഇപ്പോൾ അമേരിക്കയിലാണ് താമസം.
കൊവിഡ് സാമൂഹിക സേവനം നടത്തിയ ഇന്ത്യൻ പെൺകുട്ടിക്ക് ഡൊണാൾഡ് ട്രംപിന്‍റെ അഭിനന്ദനം
കൊവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് പെൺകുട്ടി ഭക്ഷണം എത്തിച്ചു.