ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ യൂറോപ്യൻ യൂണിയൻ, തുർക്കി, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാർച്ച് 18 മുതൽ ഇന്ത്യയിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 31 വരെ നിരോധനം പ്രാബല്യത്തിലുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 14 ദിവസം കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ 114 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒഡീഷ, ജമ്മു കശ്മീർ ലഡാക്ക്, കേരളം എന്നിവിടങ്ങളിൽ നിന്ന് ഓരോ പുതിയ കേസുകൾ സ്ഥിരീകരിച്ചു.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പെടുത്തി ഇന്ത്യ
യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 14 ദിവസം കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.