ETV Bharat / bharat

കെജ്‌രിവാളിന്‍റെ സത്യപ്രതിജ്ഞ; ഡല്‍ഹിയില്‍ ഗതാഗതനിയന്ത്രണം

റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പകരം മെട്രോ ഉപയോഗപ്പെടുത്താന്‍ ട്രാഫിക് പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്

Arvind Kejriwal  Chief Minister  Delhi  Kejriwal swearing-in ceremony  traffic advisory  Ramlila Maidan  Traffic regulation on Sunday  കെജ്‌രിവാളിന്‍റെ സത്യപ്രതിജ്ഞ  ഡല്‍ഹി സര്‍ക്കാര്‍  ഡല്‍ഹി പൊലീസ്
കെജ്‌രിവാളിന്‍റെ സത്യപ്രതിജ്ഞ; ഡല്‍ഹിയില്‍ ഗതാഗതനിയന്ത്രണം
author img

By

Published : Feb 15, 2020, 1:40 PM IST

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഫെബ്രുവരി പതിനാറിന് ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ചടങ്ങിലേക്ക് പതിനായിരങ്ങള്‍ എത്തുന്നതിനാലാണ് മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുന്നത്. കാറുകള്‍ സിവിക് സെന്‍ററിന് പിറകില്‍ പാര്‍ക്ക് ചെയ്യണം. ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ മാതാ സുന്ദ്രി റോഡ്, പവര്‍ ഹൗസ് റോഡ്, രാജ്‌ഘട്ട് പാര്‍ക്കിങ് എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കും.

കെജ്‌രിവാളിന്‍റെ സത്യപ്രതിജ്ഞ; ഡല്‍ഹിയില്‍ ഗതാഗതനിയന്ത്രണം

മാധ്യമപ്രവര്‍ത്തകരുടെ ഒബി വാനുകള്‍ രാംലീല മൈതാനത്തിന് എതിര്‍വശമുള്ള നടപ്പാതയ്‌ക്ക് സമീപം പാര്‍ക്ക് ചെയ്യാം. ചര്‍ക്ക് വാഹനങ്ങള്‍ മേഖലയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. റോഡുകളിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പകരം മെട്രോ ഉപയോഗപ്പെടുത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ മേഖലയിലേക്ക് വരാതിരിക്കണമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.