ഇൻഡോർ: ബുധനാഴ്ച 19 കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇൻഡോറിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1485 ആയി. കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചതായി ഇൻഡോർ ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ പ്രവീൺ ജാദിയ പറഞ്ഞു.
അതേസമയം, മധ്യപ്രദേശിൽ ഇതുവരെ 2,560 കൊവിഡ് -19 കേസുകളും 130 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്താകമാനം 31,787 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 22,982 സജീവ കേസുകളാണ് ഉള്ളത്.