"അയോധ്യയിലെ തർക്കഭൂമിയുടെ വിഷയത്തിൽ കോടതിയുടെ വിധി എന്ത് തന്നെയായാലും അത് വരും തലമുറയെ കാര്യമായി സ്വാധീനിക്കും എന്നത് തർക്കരഹിതമാണ്. ഇത് രാജ്യത്തിന്‍റെ രാഷ്ട്രീയ നയങ്ങളിലും പ്രത്യാഘാതങ്ങൾ ജനിപ്പിക്കും" - മുസ്ലിം ഭാഗത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ എഴുതിയ കുറിപ്പിൽ പറഞ്ഞു. ഏഴ് പതിറ്റാണ്ടുകളായി രാജ്യത്തെ നടുക്കികൊണ്ടിരിക്കുന്ന അയോധ്യ വിഷയത്തിൽ സുപ്രീം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. 40 ദിവസത്തെ വാദത്തിന് ശേഷ ഒക്ടോബർ 16ന് വിചാരണ പൂർത്തിയായി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നവംബർ 17ന് വിരമിക്കാനിരിക്കെ അന്തിമ വിധിയെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് രാജ്യം.
വിഷയത്തിന്‍റെ മതപരമായ വ്യാപ്തി മുന്നിൽകണ്ട് സുരക്ഷയ്ക്കായി കേന്ദ്ര സർക്കാർ ഉത്തർപ്രദേശിലേക്ക് 4,000 ട്രൂപ്പ് സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സൂക്ഷ്മമായി നിരീക്ഷിക്കുക ,പ്രകോപനപരമായ പോസ്റ്റുകള്‍ പരിശോധിക്കുക എന്നീ ലക്ഷ്യങ്ങൾക്കായി ഉത്തർപ്രദേശ് സർക്കാർ 16,000 സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. അന്തിമ വിധി വരുമ്പോൾ സമാധാനം നിലനിർത്താൻ ഫൈസാബാദ് പോലീസ് ജില്ലയിലെ സന്നദ്ധ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. അന്തിമ വിധിയോടനുബന്ധിച്ച്, പള്ളി പൊളിക്കുന്ന ദൃശ്യങ്ങളോ പ്രകോപനപരമായ ഉള്ളടക്കമോ അഭിപ്രായങ്ങളോ സംപ്രേഷണം ചെയ്യരുതെന്ന് മൂന്നാഴ്ച മുമ്പ് തന്നെ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി (എൻബിഎസ്‌എ) വാർത്താ ചാനലുകളക്ക് നിർദ്ദേശം നൽകിയിരുന്നു. ആർഎസ്‌എസ് ബിജെപി നേതാക്കളും നടത്തിയ സമവായ യോഗത്തിൽ ജാമിയത്ത് ഉലമ-ഇ-ഹിന്ദ്, അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് അംഗങ്ങളും പങ്കെടുത്തു. കോടതിയുടെ വിധി അംഗീകരിക്കുമെന്നും വിധി വന്നതിന് ശേഷം ആഘോഷങ്ങളിലോ അക്രമ പ്രവർത്തനങ്ങളിലോ ഏർപ്പെടുകയില്ലെന്നും അവർ അറിയിച്ചു.
അയോധ്യ വിധി പതിറ്റാണ്ടുകളായി നിലനിൽക്കുന്ന നിയമപരവും മതപരവുമായ തർക്കങ്ങളും വിരാമം നൽകുമെന്ന് ഹിന്ദു, മുസ്ലീം വിഭാഗങ്ങൾ വിശ്വസിക്കുന്നു. കർസേവക്കുകൾ ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയതിനുശേഷം പിവി നരസിംഹറാവു സർക്കാർ തങ്ങളുടെ മേൽ ചുമത്തപ്പെട്ടിരുന്ന ഉത്തരവാദിത്തം രാഷ്ട്രപതിയുടെ അപ്പീലിലൂടെ സുപ്രീം കോടതിയ്ക്ക് കൈമാറി. ജുഡീഷ്യറിയുടെ ധർമ്മ നീതിയിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ലാ എന്ന് ചൂണ്ടിക്കാട്ടി ഇത് ഏറ്റെടുക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. 25 വർഷങ്ങൾക്ക് ശേഷം ഇന്ന് പരമോന്നത നീതിപീഠം അയോധ്യാ തർക്കത്തിന് അന്തിമ മണി മുഴക്കാൻ ഒരുങ്ങുകയാണ്. വാദം 180 മണിക്കൂർ നീണ്ടുനിന്നു. 15 ദിവസം ഹിന്ദു അപ്പീലിനും അടുത്ത 20 ദിവസം മുസ്ലിം അപ്പീലുകൾക്കും അനുവദിച്ചു. അവസാന 5 ദിവസം എതിർവാദങ്ങൾ കേൾക്കുന്നതിനായി അനുവദിച്ചു.
വിക്രമാദിത്യൻ നൂറ്റാണ്ടുകൾക്ക് മുമ്പ് അയോധ്യയിൽ ഒരു ക്ഷേത്രം പണിതെന്നും അത് 11-ാം നൂറ്റാണ്ടിൽ പുഃനിർമ്മിച്ചെന്നും 1526ൽ ബാബർ ക്ഷേത്രം പൊളിച്ചുമാറ്റി പള്ളി പണിതെന്നുമുള്ള വാദം നിലനിന്നില്ല.
അലഹബാദിലെ (ലഖ്‌നൗ ബെഞ്ച്) ഹൈക്കോടതി ജുഡീഷ്യറി വിധിന്യായത്തിന്‍റെ ആമുഖം:
മാലാഖകൾ കാൽ ചവിട്ടാൻ ഭയപ്പെടുന്ന ഒരു ചെറിയ സ്ഥലം (1500 ചതുരശ്ര യാർഡ്) ഇവിടെയുണ്ട്. അയോധ്യയിലെ സാഹചര്യത്തിന്‍റെ ആഴം കാണിക്കുന്നതിന് ഈ പ്രസ്താവന മാത്രം മതി. പ്രശ്നത്തിന്‍റെ വ്യാപ്തി കണക്കിലെടുത്ത് 1500 ചതുരശ്ര യാർഡ് ഭൂമി മൂന്ന് തുല്യ ഭാഗങ്ങളായി വിഭജിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഭൂമിയുടെ ഉടമസ്ഥാവകാശം തേടികൊണ്ട് 14 നിവേദനങ്ങൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്യപ്പെട്ടു. വിരമിച്ച ജസ്റ്റിസ് എഫ് എം ഇബ്രാഹിം കലിഫുല്ല, ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരടങ്ങുന്ന മൂന്നംഗ പാനൽ ഇതിനകം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ചില വസ്തുതകൾ പ്രകാരം ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും നിർമ്മോഹി അഖാരയും അവരുടെ ഉടമസ്ഥാവകാശം വേണ്ടെന്ന് വെക്കാൻ തയ്യാറാണെന്നും ഹിന്ദു മഹാസഭ പ്രതിനിധികളുടെ മുന്നിൽ വെച്ച് 2.77 ഏക്കർ തർക്ക ഭൂമിയുടെ ഒത്തുത്തീർപ്പ് ഉടമ്പടിയിൽ ഒപ്പിട്ടുവെന്നും ചില വാർത്താ റിപ്പോർട്ടുകൾ പറഞ്ഞു.
എല്ലാ മതങ്ങളും അംഗീകരിക്കണമെന്ന് ഹിന്ദുമതം പ്രസംഗിക്കുന്നു, അതിൽ രാമ രാജ്യത്തിന്റെ സത്തയും അടങ്ങിയിരിക്കുന്നുവെന്ന് ഒരിക്കൽ മഹാത്മാഗാന്ധി പറഞ്ഞു. ഇന്ത്യൻ സമഗ്രതയുടെ അടിസ്ഥാനം മതപരമായ സഹിഷ്ണുതയാണ്. സുപ്രീം കോടതിയുടെ വിധിയെക്കാൾ എല്ലാ വിഭാഗങ്ങളും ദേശീയ ഐക്യത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. ബന്ധപ്പെട്ട പാർട്ടികളിൽ നിന്നുള്ള നേതാക്കളുടെ സമവായ യോഗം വ്യത്യസ്ത ആശയങ്ങളിൽ നിന്ന് ഉണ്ടാകുന്ന സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് സുപ്രധാന നാഴികക്കല്ലാണ്.