1. റഷ്യയും ചൈനയും ഇന്ത്യയും ഉൾപ്പെട്ട നിർണായക ത്രികക്ഷി യോഗം ഇന്ന്
ഗൽവാൻ സംഘർഷത്തെ തുടർന്ന് യോഗത്തിൽ നിന്ന് ഇന്ത്യ പിന്മാറിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ റഷ്യൻ ഇടപെടലിനെ തുടർന്ന് യോഗവുമായി മുന്നോട്ടുപോകാൻ കേന്ദ്രം തീരുമാനിച്ചു. മൂന്ന് രാജ്യത്തെയും വിദേശമന്ത്രിമാര്‍ വീഡിയോകോണ്‍ഫറന്‍സ് വഴി സംസാരിക്കും.
2. തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം
തലസ്ഥാനത്ത് ഇന്നുമുതൽ കർശന നിയന്ത്രണം. ആശുപത്രികളിൽ സന്ദർശകരെ നിരോധിക്കും. സമരങ്ങള്‍ക്കും സര്‍ക്കാര്‍ പരിപാടികള്‍ക്കും നിയന്ത്രണം. ചന്തകളിലും മാളുകളിലും 50 ശതമാനം കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അനുമതി.
3. പുരി ജഗന്നാഥക്ഷേത്ര രഥയാത്ര ഇന്ന്
ഒഡിഷയിലെ വിശ്വപ്രസിദ്ധമായ ആഘോഷമാണ് പുരി ജഗന്നാഥ രഥയാത്ര. 143 വർഷത്തിനിടെ ആദ്യമായിട്ടാണ് ലോകപ്രശസ്‌തമായ ജഗന്നാഥ് രഥയാത്ര ചടങ്ങുകൾ മാത്രമായി ആഘോഷിക്കാൻ ക്ഷേത്രഭാരവാഹികൾ തീരുമാനിച്ചത്.
4. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മോസ്കോയിൽ
75-ാമത് വിക്ടറി ഡേ പരേഡിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മോസ്കോയിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രതിരോധ മന്ത്രി മോസ്കോയിലെത്തിയത്. മേജർ ജനറൽ കോസെൻകോ വാസിലി അലക്സാണ്ട്രോവിച്ച്, റഷ്യയിലെ ഇന്ത്യൻ അംബാസഡർ ഡി ബാല വെങ്കടേഷ് വർമ്മ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.
5. ദുബൈ വിമാനത്താവളം സാധാരണനിലയിലേക്ക്
കൊവിഡ് പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ദുബൈ വിമാനത്താവളം ഇന്ന് മുതല്‍ സാധാരണനിലയിലേക്കെത്തുന്നു. ദുബൈയിലെ താമസവിസക്കാര്‍ക്ക് ഇന്ന് മുതല്‍ തിരിച്ചുവരാം. മടങ്ങിവരുന്നവര്‍ ദുബൈ വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാവണം.
6. കരസേനാ മേധാവി എം. എം. നരവാനെ ലേ സന്ദർശിക്കും
കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ ചൊവ്വാഴ്ച ലേ സന്ദർശിക്കും. കരസേനാ മേധാവിമാരുടെ സമ്മേളനം അവസാനിച്ചാൽ ചൈനീസ് സൈന്യവുമായുള്ള ചർച്ചകൾ അദ്ദേഹം അവലോകനം ചെയ്യും. സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് ഉന്നത കരസേനാ ഉദ്യോഗസ്ഥരുമായി കരസേനാ മേധാവി തിങ്കളാഴ്ച ചർച്ച നടത്തി.
7. സഫൂറ സര്‍ഗാറിന്‍റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ കോ ഓർഡിനേഷന്‍ കമ്മിറ്റി അംഗം സഫൂറ സര്‍ഗാറിന്‍റെ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ജാമ്യാപേക്ഷയില്‍ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു ദിവസം കൂടി സമയം അനുവദിക്കണമെന്ന് ഡല്‍ഹി പൊലിസ് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി.
8. ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങ് മാറ്റി
കൊവിഡിനെ തുടർന്ന് ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരം 2021 ഫെബ്രുവരിയിലേക്ക് മാറ്റിവച്ചു. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്.
9. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ബ്രൈറ്റൺ ലസ്റ്ററിനെ നേരിടും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ബ്രൈറ്റൺ മുൻ ചാമ്പ്യനായ ലസ്റ്റർ സിറ്റി പോരാട്ടം. മത്സരം ഇന്ത്യൻ സമയം രാത്രി 10.30ന്
10. സ്പാനിഷ് ലാലിഗയിൽ ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് - ലെവന്‍റെ പോരാട്ടം
സ്പാനിഷ് ലാലിഗയിൽ ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് ലെവന്‍റെയെ നേരിടും. മുൻ ബ്രസീലിയൻ താരം റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള വല്ലാഡോളിഡ് മറ്റൊരു മത്സരത്തിൽ ഗറ്റാഫയെ നേരിടും. ഇരു മത്സരങ്ങളും രാത്രി 11 മണിക്ക്.