1. സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ
ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ഞായറാഴ്ചയും തുടരും.

2. ഇന്ധനവില വർധനവ്: കോൺഗ്രസ് പ്രതിഷേധം
തുടർച്ചയായുള്ള ഇന്ധന വിലവർധനവിനെതിരെ എഐസിസിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് തലത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും.

3. സംസ്ഥാനത്ത് മഴ ശക്തിപ്പെടും
ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

4. മോദിയുടെ മൻ കി ബാത്ത് ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 11 മണിക്ക് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും.

5. ഗൽവാനിൽ ചൈനയുടെ പിന്മാറ്റ സൂചന
കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന അതിർത്തിയിൽ ഒരേസമയം പ്രകോപനം സൃഷ്ടിച്ചും നേരിയ പിന്മാറ്റത്തിന്‍റെ സൂചനകൾ നൽകിയും ചൈന.

6. ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം
ആനന്ദ് ജില്ലയിലെ ഖമ്പാട്ടിലെ കെമിക്കൽ ഫാക്ടറിയിൽ തീ പിടിത്തം. സംഭവസ്ഥലത്ത് 15 ഫയർ ടെൻഡറുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.

7. കനത്ത മഴയിൽ ഗുവാഹത്തിയിൽ വെള്ളപ്പൊക്കം
കനത്ത മഴയിൽ അസമിലെ ഗുവാഹത്തി ജില്ലയില്‍ വെള്ളപ്പൊക്കം. കാലവർഷം കനത്തതിനെ തുടർന്ന് ജില്ലയിൽ പലയിടത്തും വെള്ളപ്പൊക്കം രൂക്ഷമാണ്.

8. അബുദാബിയില്‍ ഇന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും നിയന്ത്രണം
ഹെവി വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും ഞായറാഴ്ച മുതല്‍ അബുദാബിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി.

9. മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് ഐ കപ്പ് സെമിയിൽ
മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് ഐ കപ്പ് സെമി ഫൈനലിൽ. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ എഫ് എ കപ്പിലെ മുപ്പതാം പ്രവേശനമാണിത്.

10. സ്പാനിഷ് ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് ജയം
സ്പാനിഷ് ലാലിഗയിൽ ഡപ്പാർട്ടീവോ അലാവസിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അത്ലറ്റിക്കോ മാഡ്രിഡിന് ജയം.
