ETV Bharat / bharat

എഴുപതിന്‍റെ നിറവില്‍ ഭരണഘടന

author img

By

Published : Nov 26, 2019, 4:24 AM IST

2015ലാണ് നവംബർ 26നെ ഭരണഘടന ദിനമായി പ്രഖ്യാപിച്ചത്. സമത്വസുന്ദരമായ ഒരു രാഷ്ട്രത്തിന്‍റെ  സാക്ഷാത്‌കാരമാണ് ഭരണഘടന വിഭാവന ചെയ്‌തിരിക്കുന്നത്.

ഇന്ന് നവംബര്‍ 26  ഭരണഘടനാ ദിനം  Today is November 26  Constitution Day
ഇന്ന് നവംബര്‍ 26, ഭരണഘടനാ ദിനം

ഇന്ന് നവംബര്‍ 26 .ഭരണഘടനാ ദിനം. ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യാ രാജ്യത്തെ രൂപകല്‍പ്പന ചെയ്‌ത ആധാരപ്രമാണങ്ങള്‍ ഉള്ളടങ്ങിയതാണ് ഭരണഘടന. ഭരണഘടനയ്ക്ക് രൂപംനല്‍കിയ കോണ്‍സ്റ്റിറ്റുവന്‍റ് അസംബ്ലിയില്‍ അംഗങ്ങളായിരുന്ന 207 മഹാരഥന്മാരോടും ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന ഡോ. അംബേദ്‌കറോടുമുള്ള രാജ്യത്തിന്‍റെ ആദരം പ്രകടിപ്പിക്കുന്ന ദിവസം കൂടിയാണിന്ന്. ഭരണഘടന നിലവില്‍വന്ന് 70 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ജനാധിപത്യം ഏറ്റവുംവലിയ വെല്ലുവിളി നേരിടുന്ന കാലമാണിത്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും ധ്വംസിക്കപ്പെട്ടിരുന്നെങ്കിലും ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിച്ചിരുന്നില്ല. ഭരണഘടനയില്‍ തന്നെയുള്ള ചില വകുപ്പുകളെ ദുരുപയോഗം ചെയ്‌തതായിരുന്നു അന്നത്തെ വെല്ലുവിളികള്‍. എന്നാല്‍, ഇപ്പോഴാകട്ടെ ഭരണഘടന തന്നെ ആവശ്യമില്ലെന്ന മട്ടിലാണ് ഇന്ത്യയിലെ ഭരണവര്‍ഗം പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം രാജ്യത്തുനിന്നുതന്നെ ഉയരുന്നു. ഭരണഘടനയുടെ ആമുഖപ്രഖ്യാപനം ഒരു ഭരണക്രമത്തില്‍ പൗരന്മാരുടെ പ്രാധാന്യം വിളിച്ചോതുന്നതാണ്. രാഷ്ട്രത്തിലെ സര്‍വ നിയമങ്ങളും അധികാരങ്ങളും ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കേണ്ടതാണെന്നും എല്ലാ അധികാരങ്ങളുടെയും പ്രഭവകേന്ദ്രം ജനങ്ങളാണ് എന്നതും നമ്മുടെ ഭരണഘടനയുടെ സവിശേഷതയാണ്. ഒരു ജനതയുടെ ക്ഷേമം ഉറപ്പാക്കുന്ന എല്ലാ കരുതല്‍ നടപടികളും ഭരണഘടനയില്‍ ഉള്‍ക്കൊണ്ടിട്ടുള്ളതാണ്. ഒരു ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യയെ താങ്ങിനിര്‍ത്തുന്ന മൂന്ന് മഹാസ്‌തംഭങ്ങളായി കരുതപ്പെടുന്ന സംവിധാനങ്ങളാണ് നിയമനിര്‍മാണ മണ്ഡലവും ഭരണനിര്‍വഹണ മണ്ഡലവും നീതിനിര്‍വഹണ സംവിധാനവും. ഈ മൂന്നിന്‍റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം സാധ്യമാകുകയുള്ളൂ.

Intro:Body:

mpm 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.