ETV Bharat / bharat

പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

കഴിഞ്ഞ മാസം, തൂത്തുക്കുടിയിൽ അച്ഛനും മകനും കസ്റ്റഡിയിൽ മരിച്ച കേസ് സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതേതുടർന്നാണ്, പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കാനും റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾക്ക് കുറഞ്ഞത് ഒരു വർഷമെങ്കിലും സൂക്ഷിക്കാനും ഉത്തരവായത്

Human Rights Commission  Human Rights  police stations  CCTV  Tuticorin custodial death  പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി  മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി  തൂത്തുക്കുടി കസ്റ്റഡി മരണം
സിസിടിവി
author img

By

Published : Jul 22, 2020, 6:27 AM IST

ചെന്നൈ: എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കാനും ദൃശ്യങ്ങൾ സംരക്ഷിക്കാനുമുള്ള അപേക്ഷയിൽ റിപ്പോർട്ട് തേടി തമിഴ്‌നാട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവർക്ക് നോട്ടീസ് നൽകി. റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾക്ക് കുറഞ്ഞത് ഒരു വർഷമെങ്കിലും സൂക്ഷിക്കണം. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം, തൂത്തുക്കുടിയിൽ അച്ഛനും മകനും കസ്റ്റഡിയിൽ മരിച്ച കേസ് സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. സംഭവത്തിന് ശേഷം അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും മധുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. കേസ് ജൂലൈ എട്ടിന് സിബിഐയ്ക്ക് കൈമാറി. തൂത്തുക്കുടി ജില്ലയിലെ കോവിൽപട്ടി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. പി. ജയരാജ് (59), മകൻ ജെ ബെനിക്സ് (31) എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.