ETV Bharat / bharat

സ്‌ത്രീധന തര്‍ക്കം; ഗര്‍ഭിണിയെ അമ്മായി അമ്മ തീകൊളുത്തി കൊന്നു - തമിഴ്‌നാട് പൊലീസ്

ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞിന്‍റെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണ്.

സ്‌ത്രീധന തര്‍ക്കം  pregnant woman dies  tamil nadu news  pregnant woman burnt alive  mother in law sets fire to pregnant woman  തമിഴ്‌നാട് പൊലീസ്  സ്‌ത്രീധന പീഡനം
സ്‌ത്രീധന തര്‍ക്കം; ഗര്‍ഭിണിയെ അമ്മായി അമ്മ തീകൊളുത്തി കൊന്നു
author img

By

Published : Apr 28, 2020, 10:36 AM IST

ചെന്നൈ: സ്‌ത്രീധന തര്‍ക്കത്തിന്‍റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ അമ്മായി അമ്മ തീകൊളുത്തി കൊന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ കഴിഞ്ഞ നാലാം തീയതിയാണ് സംഭവമുണ്ടായത്. ഗുരുതര പരിക്കോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സംഗീത എന്ന യുവതി ഇന്നലെയാണ് മരിച്ചത്. ചികിത്സയ്‌ക്കിടെ യുവതി പ്രസവിച്ചിരുന്നു. കുട്ടിയുടെ നിലയും ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പ്രതിയായ അമ്മായി അമ്മ പുഷ്‌പവല്ലിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീട്ടില്‍ നിന്നുള്ള കുട്ടിയായിരുന്നു സംഗീത. കല്യാണ കഴിഞ്ഞുള്ള ആദ്യ ദിവസങ്ങള്‍ മുതല്‍ അമ്മായി അമ്മയായ പുഷ്‌പവല്ലിയും കുടുംബാഗങ്ങളും യുവതിയെ ഉപദ്രവിച്ചിരുന്നു. എന്നാല്‍ സംഗീത ഒന്നും പുറത്തുപറഞ്ഞില്ല. അഞ്ച് മാസത്തിന് ശേഷം സംഗീത ഗര്‍ഭിണിയായി. തുടർന്ന് ഉപദ്രവം രൂക്ഷമായി. പുഷ്‌പവല്ലിയുടെ ബന്ധുവായ തിലകരാജനും സംഗീതയെ ഭീഷണിപ്പെടുത്തിയിരുന്നു. ഏപ്രില്‍ നാലിന് നിന്‍റെ കുട്ടി ജീവിക്കേണ്ടെന്ന് ആക്രോശിച്ച പുഷ്‌പവല്ലി സംഗീതയുടെ ദേഹത്ത് തീ കൊളുത്തുകയായിരുന്നു. സംഭവം കണ്ട ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് സംഗീയതെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന്‍റെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.