ചെന്നൈ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ലോക് ഡൗണ്‍ നീട്ടി. ഏപ്രില്‍ 30 വരെ ലോക് ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. പൊതുജനാരോഗ്യ വിദഗ്ധരുടെ ശുപാർശകൾ അനുസരിച്ചാണ് നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
പ്രാധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയില്‍ താൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായി പളനി സ്വാമി പറഞ്ഞു. വിദഗ്ദ്ധ സമിതി, പൊതുജനാരോഗ്യ വിദഗ്ധർ, ലോകാരോഗ്യസംഘടന എന്നിവയുടെ ശുപാർശകൾ അനുസരിച്ച് 2005 ലെ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് നിയമ പ്രകാരമാണ് ലോക് ഡൗൺ ഈ മാസം ഏപ്രില്‍ 30 വരെ നീട്ടാൻ തീരുമാനിച്ചത്.