ETV Bharat / bharat

പരിസ്ഥിതി സംരക്ഷണത്തിന് സമയമായി, പരിസ്ഥിക്കായി ഒന്നിക്കാം - precautions for environment safety

പ്രകൃതിക്കായി ഒറ്റക്കെട്ടായി പോരാടേണ്ട സമയം അതിക്രമിച്ചു. ഇനിയുള്ള തലമുറയ്ക്കും ഈ പ്രപഞ്ചത്തില്‍ വാസം സാധ്യമാകണമെങ്കില്‍ നാം ഇന്നേ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ തയ്യാറാകണം. 2020- 2030 ദശകത്തില്‍ ലോകം അഭിമുഖീകരിക്കാനിടയുള്ള വിവിധ വെല്ലുവിളികളെക്കുറിച്ചുള്ള ലേഖനം

Time to Protect Environment  പരിസ്ഥിതി സംരക്ഷണം  ആഗോളതാപനം  global warming  precautions for environment safety  മുൻകരുതലുകൾ
പരിസ്ഥിതി സംരക്ഷണത്തിന് സമയമായി...
author img

By

Published : Jan 12, 2020, 10:11 PM IST

നാളത്തെ ഭാവിക്കായി ഇന്നേ നമ്മൾ പ്രവർത്തിച്ച് തുടങ്ങിയാല്‍ മാത്രമേ ഭാവിയിലെ ഇരുണ്ട കരങ്ങളില്‍ നിന്ന് നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാനാകൂ. ഈ ഗ്രീഷ്‌മം അപ്രത്യക്ഷമാകുമ്പോൾ പുതിയ ഒരു പ്രതീക്ഷയ്ക്കാണ് വഴിയൊരുക്കുന്നത്. അനന്തമായ പ്രതീക്ഷകളുള്ള ലോകം പുതിയതും ആധുനികവുമായ ഒരു ലോകത്തേക്ക് സഞ്ചരിക്കാൻ പാലങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഇന്നലത്തെ തെറ്റുകളെ തിരുത്തിയാണ് നാളെയുടെ ലോകം സൃഷ്ടിക്കാനുള്ള പാത പണിയേണ്ടത്. അഗ്നി വിഴുങ്ങി കൊണ്ടിരിക്കുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നതെങ്കിലും ആ യാഥാർത്ഥ്യത്തെ ആരും ഉൾക്കൊള്ളുന്നില്ല എന്നതാണ് സത്യം. അടുത്ത 10 വർഷത്തിനുള്ളില്‍ കാലാവസ്ഥ വൃതിയാനങ്ങൾ പരിഹരിക്കുന്നതിന് നമ്മൾ എത്രത്തോളം ഫലപ്രദമാണെന്നതാണ് ചോദ്യം. ഈ പച്ചപ്പ് എങ്ങനെ സംരക്ഷിക്കാമെന്നും അടുത്ത തലമുറകളെ അലട്ടുന്ന പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നിയന്ത്രിക്കുമെന്നും മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ ഈ വിപത്തിന്‍റെ എല്ലാം സ്വീകർത്താക്കൾ നമ്മൾ അല്ലെന്നും നമ്മൾ വേണ്ടത്ര സുരക്ഷിതരാണെന്നും നമുക്ക് തോന്നും. പക്ഷേ നിർഭാഗ്യവശാല്‍ അത് ശരിയല്ല. ഉടൻ തന്നെ ഈ ദുരന്തങ്ങൾക്ക് നടുവില്‍ നാം അകപ്പെടുമെന്നതാണ് സത്യം.

അതിന് ഉദാഹരണങ്ങളാണ് ചെന്നൈയിലും മുംബൈയിലും കണ്ടത്. അപ്രതീക്ഷിതമായുണ്ടായ ശക്തമായ മഴയില്‍ ചെന്നൈ നഗരം വെള്ളപ്പൊക്കത്തില്‍ മുങ്ങി പോയി. പ്രളയം ശേഷം നഗരം നേരിട്ടത് അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ്. കാലാനുസൃതമായ മഴയെ തുടർന്ന് മുംബൈ നഗരവും വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയി. അതേസമയം, കാർഷിക ആവശ്യങ്ങള്‍ക്കായി ശരിയായ അളവില്‍ മഴ പെയ്യുന്നുണ്ട്. തുടർച്ചയായ മഴ വെള്ളക്കെട്ടുകളിലേക്കും അഴുക്കുചാലുകളിലേക്കും നയിക്കുന്നു. ഇത് കൊതുക് പോലുള്ള വിവിധ പ്രാണികളുടെ പ്രജനന കേന്ദ്രമായി മാറുകയും ഡെങ്കി, കോളറ തുടങ്ങിയ അപകടകരമായ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമല്ലാതെ മറ്റൊന്നുമല്ല. ഈ കാലാവസ്ഥാ വ്യതിയാനവും ഉള്ളിയുടെ വിപണിയിലെ വിലക്കയറ്റവും തമ്മിൽ നേരിട്ട് ആനുപാതികമായ ബന്ധമുണ്ടോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അകാലവും അഭൂതപൂർവവുമായ മഴയും വിളനാശവും തെറ്റായ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. അങ്ങനെ ഉള്ളിയുടെ വിളവെടുപ്പ് കുറയുന്നു. ഉള്ളി ഉല്‍പന്നങ്ങളുടെ ഈ അഭാവമാണ് വിപണി വില സാധാരണക്കാരുടെ പരിധിക്കപ്പുറത്തേക്ക് ഉയരാൻ കാരണം.

ആഗോളതാപനം: ഭൂമിയുടെ ഉപരിതല താപനില ഇതിനോടകം തന്നെ ഒരു ഡിഗ്രി സെന്‍റിഗ്രേഡ് ഉയർന്നു. ഇത് രണ്ട് ഡ്രിഗ്രി വരെ ഉയർന്നാല്‍ മഞ്ഞു മലകളും ഹിമാലയവും ഉരുകുകയും തീരപ്രദേശങ്ങൾ വെള്ളത്തില്‍ മുങ്ങി വലിയ അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്യും. അതിനാല്‍ ആഗോള താപനില പരമാവധി 1.5 ഡിഗ്രിയില്‍ കൂടാതിരിക്കാനുള്ള അടിയന്തര നടപടി എത്രയും പെട്ടെന്ന് കണ്ടെത്തേണ്ടതുണ്ട്.

ജൈവ പ്രക്രിയകളെ ബാധിക്കുന്ന വസ്തുതകള്‍: കല്‍ക്കരി, പെട്രോ ഉത്പന്നങ്ങൾ എന്നിവയില്‍ നിന്ന് അന്തീരക്ഷത്തിലേക്ക് പുറത്തള്ളുന്ന കാർബണിന്‍റെ അളവ് 300 പിപിഎമ്മില്‍ നിന്ന് 400 പിപിഎമ്മിലേക്ക് വർദ്ധിക്കുന്നുണ്ട്. ആഗോളതാപനത്തിന് കാരണമാകുന്ന ഇവ നിയന്ത്രിക്കുന്നതാണ് ഈ ദശകത്തിലെ വെല്ലുവിളി. ഇവ സമുദ്രങ്ങളില്‍ അലിഞ്ഞു ചേരുന്നതിന് 200 വർഷത്തിലധികം സമയം എടുക്കും. ഈ ദശകത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പരിഹാരങ്ങൾ കണ്ടുപിടിക്കുകയെന്നത്.

നമുക്ക് എന്ത് ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍: റിയോ ചാരിറ്റബിൾ കോൺഫറൻസ് (1992) മുതൽ പാരീസ് കരാർ (2016) വരെ കാലാവസ്ഥാ വ്യതിയാനം തടയാൻ ആഗോള രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും മൂന്ന് പതിറ്റാണ്ടിലേറെയായി ശ്രമിക്കുന്നു. ഇത് സർക്കാരുകളുടെ മാത്രം ഉത്തരവാദിത്തമായിരിക്കരുത്. പക്ഷേ വ്യക്തിഗത തലത്തിൽ, കാലാവസ്ഥാ ബോധമുള്ളവരായിരിക്കുന്നതിൽ ഓരോരുത്തർക്കും പങ്കുണ്ട്.

വന നശീകരണം അരുത്: കാർബൺ അളവ് വര്‍ധിക്കുന്നത് ഇല്ലാതാക്കുന്നതിൽ സസ്യങ്ങളുടെയും വനങ്ങളുടെയും പങ്ക് നിർണായകമാണ്. വനങ്ങൾ സംരക്ഷിക്കണം. നിലവിലുള്ള മരങ്ങൾ മുറിക്കുന്ന പ്രവണത അവസാനിപ്പിക്കണം. നമ്മൾ ഓരോരുത്തരും ഈ ഉദ്യമങ്ങളില്‍ പങ്കാളികളാകണം. തൈ നട്ടുപിടിപ്പിച്ച ശേഷം മറക്കാനല്ല, അത് ഒരു വൃക്ഷമായി വളരുന്നതുവരെ അവരുടെ വളർച്ച കാണാനും നമ്മൾ ശ്രദ്ധിക്കണം.

വൈദ്യുതി സ്വീകരിക്കുക: പെട്രോൾ, ഡീസല്‍ വാഹനങ്ങളാണ് കാർബൺ പുറന്തള്ളുന്നതില്‍ ഭൂരിഭാഗവും. അതിനാല്‍ ഈ ദശകത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറേണ്ടത് അനിവാര്യമാണ്. അടുത്ത രണ്ട് മുതല്‍ അഞ്ച് വർഷത്തിനുള്ളില്‍ ഡീസല്‍, പെട്രോൾ വാഹനങ്ങളുടെ ഉത്പാദനം നിർത്താൻ പല കമ്പനികളും പദ്ധതിയിടുന്നു. ലോകം അതിവേഗം സൗരോർജ്ജം, കാറ്റ് എന്നീ ഉപാധികളിലേക്കും നീങ്ങും.

കാറുകളുടെ ഉപയോഗം കുറയ്ക്കുക: സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗതത്തിലേക്ക് ജനങ്ങൾ മാറേണ്ടത് അനിവാര്യമാണ്. മോട്ടോർ വാഹനങ്ങൾക്ക് പകരം നടത്തവും സൈക്ലിങ്ങും ശീലമാക്കാം. പൊതുഗതാഗതം ജനങ്ങൾ പരമാവധി ഉപയോഗിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ നയങ്ങളും രൂപകല്‍പ്പന ചെയ്യണം. ഇതിനായി ജോലി സ്ഥലത്തിനടുത്ത് തന്നെ വീട് കണ്ടുപിടിക്കുക. ഇത് വാഹന ഉപയോഗവും വായു മലിനീകരണവും കുറയ്ക്കും.

പരിസ്ഥിതി സൗഹൃദ വീടുകൾ: പരിസ്ഥിതി സൗഹൃദപരമായ വീടുകൾ പൂർണമായും വായു സഞ്ചാരമുള്ളതായിരിക്കും. വീടുകളും ഓഫീസുകളും ഇങ്ങനെ നിർമിക്കുന്നതിലൂടെ മഴവെള്ളം പാഴാകാതെ സംരക്ഷിക്കപ്പെടുകയും ചെയ്യും.

പ്ലാസ്റ്റിക് രഹിതം: പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കുക എന്നതിനുപകരം പ്ലാസ്റ്റിക് പൂര്‍ണമായും ഉപേക്ഷിക്കുക എന്ന തലത്തിലേക്ക് നാം മാറണം. ഡല്‍ഹിയിലെ 'ഒറ്റ -ഇരട്ട' കാർ പദ്ധതിയുടെ പ്രചാരണം പോലെ, ചില രാജ്യങ്ങളിൽ അവധി ദിവസങ്ങളിൽ ഏതാനും മണിക്കൂറുകൾ ദേശീയപാതകളിൽ വാഹനങ്ങൾ നിരോധിക്കുന്ന ‘ഓപ്പൺ സ്ട്രീറ്റുകൾ’ പരീക്ഷിക്കുന്നുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ദൗത്യം: 2030 ഓടെ ഹരിതഗൃഹ വാതകങ്ങള്‍ 45 ശതമാനമായും 2050 അവസാനത്തോടെ പൂജ്യം ആയും കുറയ്ക്കാനാണ് യുഎൻ ലക്ഷ്യമിടുന്നത്. ഇതിനായുള്ള രാജ്യങ്ങളുടെ ഓഹരി കണക്കുകള്‍- രാജ്യങ്ങൾ - 192, നഗരങ്ങൾ- 10,455, സ്ഥാപനങ്ങൾ- 3,676, നിക്ഷേപകർ- 1,136, സംഘടനകൾ- 1,323 എന്നിങ്ങനെയാണ്.

Intro:Body:

Time to Protect Environment

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.