ജയ്‌പൂര്‍: ലോകത്ത് 800 ദശലക്ഷം സജീവ ഉപയോക്താക്കളുള്ള ചൈനീസ് നിർമിത സോഷ്യൽ നെറ്റ്‌വർക്കിങ് സേവനമാണ് ടിക് ടോക്ക്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കിടയിൽ ജനപ്രീതിയേറിയ ഈ വീഡിയോ ആപ്പിന് ഇന്ത്യയിലും വളരെയധികം പ്രചാരം ലഭിച്ചു. ഇതിനിടെയാണ് രാജ്യസുരക്ഷ സംബന്ധിച്ച് ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചത്. എന്നാൽ സൈബർ കുറ്റവാളികൾ ഇതിനെ പരമാവധി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ടിക് ടോക്ക് നിരോധനത്തിലൂടെ നിരാശരായ പല ഇന്ത്യൻ ഉപയോക്താക്കളും നിയമവിരുദ്ധമായി ആപ്പ് ഡൗൺലോഡ് ചെയ്യാൻ മാർഗങ്ങൾ തിരയുന്നുണ്ട്. ഈ സാഹചര്യത്തെ മുതലെടുത്ത് സൈബർ കുറ്റവാളികൾ പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിരോധിത ടിക്ക് ടോക്ക് തുറക്കാൻ ആപ്ലിക്കേഷന്‍റെ എപികെ പതിപ്പ് ഡൗൺലോഡ് ചെയ്യാനാണ് ഉപയോക്താക്കൾ ശ്രമിക്കുന്നത്. ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന പ്രസ്തുത ആപ്ലിക്കേഷന്‍റെ ഫയലാണ് എപികെ. ഈ ഫയൽ ലിങ്കുകൾ എസ്എംഎസ് വഴി പങ്കുവച്ച് നിരവധി ആളുകളാണ് ടിക് ടോക്ക് പുനരുപയോഗിച്ചത്. ഇതുവഴി സൈബർ കുറ്റവാളികൾ എപികെ തുറന്നവരുടെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയും അവരെ കബളിപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്തതിനുശേഷം, കോൺടാക്റ്റ് ലിസ്റ്റിലെ എല്ലാ നമ്പറുകളും സൈബർ കുറ്റവാളിയുടെ അക്കൗണ്ടിലേക്ക് മാറുന്നു. ഉപയോക്താക്കളുടെ ആസക്തിയെ ദുരുപയോഗം ചെയ്ത് അവരുടെ ഫോണിൽ മാൽവെയറുകൾ എത്തിക്കുകയാണ് സൈബർ കുറ്റവാളികൾ.
ടിക് ടോക്ക് എപികെ ഫയലുകൾക്ക് പിന്നിലെ ചതിക്കുഴികൾ - ടിക് ടോക്ക്
എപികെ തുറന്നവരുടെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയും അവരെ കബളിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്