ലഖ്‌നൗ : നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിന് ആരാച്ചാരായ പവനെ ശിക്ഷ നടപ്പാക്കുന്ന ഫെബ്രുവരി ഒന്നിന് ജയിലിൽ എത്തിക്കണമെന്ന് തിഹാർ ജയിൽ അധികൃതർ ആവശ്യപ്പെട്ടതായി യുപി ഡിജി കുമാർ. നിർഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റാൻ തയ്യാറാണെന്ന് മീററ്റിൽ നിന്നുള്ള ആരാച്ചാര്‍ പവൻ അറിയിച്ചിരുന്നു.
കുറ്റവാളികളെ തൂക്കിലേറ്റുന്നതിൽ താൻ സന്തോഷിക്കുന്നതായും നിർഭയയുടെ മാതാപിതാക്കൾക്കും രാജ്യത്തെ ജനങ്ങൾക്കും അത് വലിയ ആശ്വാസം നൽകുമെന്ന് താൻ കരുതുന്നതായും പവൻ പറഞ്ഞു. ഇത്തരത്തിലുള്ള ആളുകളെ തൂക്കിലേറ്റുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. പട്ട്യാല ഹൗസ് കോടതിയുടെ പുതിയ മരണ വാറന്‍റ് പ്രകാരം ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുക.
വിനയ്, അക്ഷയ്, പവൻ, മുകേഷ് എന്നീ പ്രതികളെ 2012 ഡിസംബർ 16ന് ദേശീയ തലസ്ഥാനത്ത് ഓടുന്ന ബസിൽ വച്ച് 23 കാരിയെ ബലാത്സംഗം ചെയ്തത് കൊലപ്പെടുത്തിയ കുറ്റത്തിനാണ് വധശിക്ഷയ്ക്ക് വിധിച്ചത്.