ETV Bharat / bharat

പഞ്ചാബ് മൃഗശാലയിലെ കടുവയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് - കൊവിഡ് പരിശോധനാ ഫലം

ഏപ്രിൽ 22നാണ് മൃഗശാല അധികൃതർ രോഗ ലക്ഷണങ്ങളുണ്ടായിരുന്ന കടുവയുടെ സാമ്പിൾ പരിശോധനക്കായി അയച്ചത്.

Coronavirus  Chhatbir zoo  Punjab's Chhatbir zoo  National Research Centre on Equines  പഞ്ചാബ് മൃഗശാല  കൊവിഡ് പരിശോധനാ ഫലം  കടുവ കൊവിഡ്
പഞ്ചാബ് മൃഗശാലയിലെ കടുവയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
author img

By

Published : Apr 29, 2020, 7:42 AM IST

അമൃത്‌സര്‍: പഞ്ചാബിലെ ചട്ബീർ മൃഗശാലയിലെ ആൺ കടുവയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. രോഗ ലക്ഷണങ്ങളുണ്ടായിരുന്ന കടുവയെ മറ്റ് മൃഗങ്ങളില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഏപ്രിൽ 22നാണ് മൃഗശാല അധികൃതർ കടുവയുടെ സാമ്പിൾ പരിശോധനക്കായി അയച്ചത്.

തൊട്ടടുത്ത ദിവസം തന്നെ കടുവയുടെ സാമ്പിൾ നെഗറ്റീവാണെന്ന് കണ്ടെത്തുകയും റിപ്പോർട്ട് മൃഗശാല അധികൃതർക്ക് അയച്ചതായും എൻആർസിഇ ഡയറക്‌ടർ ഡോ. യശ്‌പാൽ അറിയിച്ചു. യുഎസ് മൃഗശാലയില്‍ ഒരു പെൺകടുവക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൃഗശാലകളില്‍ മുൻകരുതലുകൾ എടുത്തിരുന്നു. രാജ്യമെമ്പാടുമുള്ള എല്ലാ മൃഗശാലകളും അതീവ ജാഗ്രത പാലിക്കണമെന്നും രോഗം സംശയിക്കപ്പെടുന്ന മൃഗങ്ങളുടെ രണ്ടാഴ്‌ചത്തെ സാമ്പിളുകൾ ശേഖരിക്കണമെന്നും ഡല്‍ഹിയിലെ കേന്ദ്ര മൃഗശാല അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.