ചൈനീസ് അധിനിവേശത്തിനെതിരെയുളള പോരാട്ടത്തിന്‍റെ60ാം വാർഷികം ആഘോഷിച്ച് ടിബറ്റ് ജനത. ഇന്ത്യയുടെയും ടിബറ്റിന്‍റെയും പതാകയുമായി ഡൽഹിയിൽ നടന്ന റാലിയിൽ മൂവായിരത്തോളം പേരാണ് പങ്കെടുത്തത്.
ടിബറ്റിന്‍റെയും ഇന്ത്യയുടെയും പതാകയേന്തി മൂന്ന് കിലോമീറ്റർ ദൂരമായിരുന്നു റാലി. ടിബറ്റിനെ വെറുതേ വിടൂഞങ്ങള്‍ക്ക് സ്വാതന്ത്രമാണ് വേണ്ടത് തുടങ്ങിയ മുദ്രാവാക്യങ്ങളും ഇവർ ഉയർത്തി. ദലൈലാമയുടെ ചിത്രവും ഉയർത്തിപ്പിടിച്ച ഇവർ ആദ്ദേഹത്തിന് ദീർഘായുസ്സ് ആശംസിച്ച് മുദ്രാവാക്യമുയർത്തി.
വർഷങ്ങളായി ടിബറ്റ് തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. എന്നാൽ ടിബറ്റ്സ്വതന്ത്രമാണെന്ന് ടിബറ്റൻ ജനത പറയുന്നു. 1950 ൽ സൈനിക നടപടിയിലൂടെയാണ് പ്രദേശത്തിന്‍റെ നിയന്ത്രണം ചൈന ഏറ്റെടുത്തത്. 1959 ൽ പൂർണമായും ഫല പ്രാപ്തി നേടാനാകാത്ത വിപ്ലവം ദലൈലാമ ഇന്ത്യയിൽ അഭയം പ്രാപിക്കാൻ ഉള്‍പ്പടെ കാരണമായി. ടിബറ്റ് സ്വതന്ത്രമാണെന്ന് പൂർണ്ണമായി പറയാൻ ഇന്നും അസാധ്യമാണ്.