ധരംശാല: ആര്യസമാജം പണ്ഡിതന്‍ സ്വാമി അഗ്നിവേശിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ടിബറ്റന്‍ പാര്‍ലമെന്‍റ്. ടിബറ്റന്‍ പോരാട്ടത്തില്‍ ദീര്‍ഘകാലം പിന്തുണ നല്‍കിയ വ്യക്തിയാണ് അഗ്നിവേശെന്ന് സ്‌പീക്കര്‍ പെമ ജന്‍ഗണ പറഞ്ഞു. ബോണ്ടഡ് ലേബറിനെതിരെ അദ്ദേഹം സ്ഥാപിച്ച ബോണ്ടഡ് ലേബര്‍ ലിബറേഷന്‍ ഫ്രണ്ട് ശക്തമായ പ്രവര്‍ത്തമാണ് കാഴ്‌ചവെച്ചത്. ഇന്ത്യാ ഗേറ്റ്, ജന്ദര്‍ മന്ദിര്‍ തുടങ്ങിയ ഇടങ്ങളില്‍ നടന്ന ടിബറ്റന്‍ പ്രതിഷേധങ്ങളില്‍ അദ്ദേഹം ശക്തമായ പിന്തുണ നല്‍കിയെന്നും പെമ ജന്‍ഗണ കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യ പ്രവര്‍ത്തകനും മുന്‍ എംഎല്‍എയും കൂടിയായിരുന്നു സ്വാമി അഗ്നിവേശ്. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വിവിധ മതങ്ങള്‍ക്കിടയില്‍ സംവാദം നടക്കണമെന്ന ആശയക്കാരനായ അദ്ദേഹം 1970ല്‍ ആര്യസഭ എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചു.