ETV Bharat / bharat

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

സൗത്ത് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ദക്ഷിണ തീരദേശ ആന്ധ്രാപ്രദേശ്, ഉപ-ഹിമാലയൻ പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

India Meteorological Department  Floods  Bihar  Assam  Thundershowers  മഴക്ക് സാധ്യത  കാലാവസ്ഥാ കേന്ദ്രം  അസം  ബിഹാർ  പ്രളയം
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
author img

By

Published : Jul 18, 2020, 11:43 AM IST

ന്യൂഡൽഹി: ഉത്തരാഖണ്ഡ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സൗത്ത് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ദക്ഷിണ തീരദേശ ആന്ധ്രാപ്രദേശ്, ഉപ-ഹിമാലയൻ പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും മഴക്ക് സാധ്യതയുണ്ട്.

അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ മുസാഫർനഗർ, ഹസ്‌തിനപൂർ, ബിജ്‌നോർ, സഹരൻപൂർ, നസിബാബാദ്, റൂർക്കെ, നർവാന, ചന്ദ്‌പൂർ, മീററ്റ്, ഹാപൂർ, ഗർമുക്തേശ്വർ, കൈതാൽ, അമ്‌രോഹ, സാമ്പൽ, ഷാംലി, സഹാറൻപൂർ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ബിഹാറും അസമും പ്രളയത്തിൽ മുങ്ങി. തുടർച്ചയായ മഴ മൂലം ബിഹാറിൽ 137 പഞ്ചായത്തുകളിലായി 2.18 ലക്ഷം പേർ ദുരിതത്തിലാണ്. അസമിലെ പ്രളയത്തിൽ 76 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. 28 സംസ്ഥാനങ്ങളിലായി 36 ലക്ഷം പേരെ പ്രളയം ബാധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.