ETV Bharat / bharat

ആകാശത്ത് ഇന്ത്യയുടെ വജ്രായുധമാകാൻ റഫാല്‍

ഫ്രാന്‍സ്, ഈജിപ്ത് പോലുള്ള രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ റഫാല്‍ പോര്‍ വിമാനങ്ങള്‍ ഉണ്ട്. ഇന്ത്യയിലേക്ക് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന റഫാല്‍ വിമാനങ്ങള്‍ അതിന്‍റെ ശ്രേണിയിലെ ഏറ്റവും അത്യാധുനികമാണ്.

ഇനി മുതല്‍ ശത്രുവിന് മേല്‍ തീ തുപ്പാൻ റഫാല്‍  റഫാല്‍  Dassault Rafale  Rafale
ഇനി മുതല്‍ ശത്രുവിന് മേല്‍ തീ തുപ്പാൻ റഫാല്‍
author img

By

Published : Jul 30, 2020, 3:40 PM IST

ഇന്ത്യയുടെ ആകാശ ആക്രമണങ്ങൾക്ക് ഇനി അതിർത്തി കടക്കേണ്ട കാര്യമില്ല. അയല്‍ രാജ്യത്തിന് സംശയത്തിന് ഇടം നല്‍കാതെ ഇന്ത്യൻ വ്യോമാതിർത്തിയില്‍ നിന്ന് ഇനി ആക്രമണം നയിക്കാം. ഫ്രാൻസില്‍ നിന്ന് റഫാല്‍ വിമാനങ്ങൾ എത്തിയതോടെയാണ് ആകാശയുദ്ധത്തിന് ഇന്ത്യ കൂടുതല്‍ കരുത്ത് നേടിയത്. പാകിസ്ഥാനും ചൈനയും ഇനി കരുതിയിരിക്കണം. ലേ അടക്കമുള്ള ഇന്ത്യയുടെ ഉയർന്ന സൈനിക കേന്ദ്രങ്ങളില്‍ നിന്ന് എളുപ്പത്തില്‍ പറന്നുയരാൻ റഫാലിന് കഴിയുമെന്നതാണ് ചൈനയ്ക്ക് ഭീഷണിയാകുന്നത്. ഫ്രഞ്ച് ഭാഷയില്‍ റഫാല്‍ എന്നാല്‍ “തീ തുപ്പുന്നു'' എന്നാണ് അര്‍ഥം. പേര് അന്വര്‍ഥമാക്കിയാല്‍ അതിർത്തിയില്‍ റഫാല്‍ ഇന്ത്യയുടെ വജ്രായുധമാകും.

ഫ്രാന്‍സ്, ഈജിപ്ത് പോലുള്ള രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ റഫാല്‍ പോര്‍ വിമാനങ്ങള്‍ ഉണ്ട്. ഇന്ത്യയിലേക്ക് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന റഫാല്‍ വിമാനങ്ങള്‍ അതിന്‍റെ ശ്രേണിയിലെ ഏറ്റവും അത്യാധുനികമാണ്.

ഇസ്രായേലില്‍ നിന്ന് കൂടുതല്‍ യുദ്ധ ഉപകരണങ്ങൾ വാങ്ങി റഫാലില്‍ ഘടിപ്പിക്കുന്നതോടെ കൂടുതല്‍ വിനാശകാരിയാകും.

ശത്രുവിന്‍റെ യുദ്ധ വിമാനങ്ങളേയും ഡ്രോണുകളേയും ക്രൂസ് മിസൈലുകളേയും 150 കിലോമീറ്റര്‍ ദൂരെ നിന്നു തന്നെ വെടി വെച്ചു വീഴ്ത്താന്‍ റഫാലിനു കഴിയും. പോര്‍ വിമാനം ഉണ്ടെന്ന കാര്യം അറിയുന്നതിനു മുന്‍പ് തന്നെ ശത്രുവിന്‍റെ പോര്‍ വിമാനങ്ങളുടെ കഥ കഴിഞ്ഞിരിക്കും. ഇത്തരം തണ്ടര്‍ബോള്‍ട്ടുകള്‍ക്ക് “റോക്കറ്റ് റാംജെറ്റ് മോട്ടോര്‍'' ആണ് ഉള്ളത്. ഇക്കാരണത്താല്‍ ഈ മിസൈല്‍ എഞ്ചിന്‍റെ കഴിവ് വളരെ ഉയര്‍ന്നതായിരിക്കും. ഏത് തരത്തിലുള്ള കാലാവസ്ഥയിലും ഇത് പ്രവര്‍ത്തിക്കും.

സ്‌കാല്‍പ്പ് ക്രൂസ് മിസൈല്‍ ഭൂമിയിലുള്ള ലക്ഷ്യങ്ങളെ തകര്‍ക്കുവാന്‍ വേണ്ടിയുള്ളതാണ്. 300 കിലോമീറ്ററില്‍ കൂടുതല്‍ അകലെയുള്ള ശത്രു താവളങ്ങളെ പോലും തകര്‍ക്കുവാന്‍ അതിനു കഴിയും.

മൈകാ മിസൈല്‍ വായുവില്‍ തൊട്ടടുത്തുള്ള ശത്രു വിമാനങ്ങളെ വെടി വെച്ചു വീഴ്ത്താനുള്ളതാണ്. 80 കിലോമീറ്റര്‍ ദൂര പരിധിയാണ് ഇതിനുള്ളത്. 'നിശബ്ദ കൊലയാളി'' എന്ന പേരില്‍ ഇത് ഏറെ പ്രശസ്തമാണ്.

സ്‌പെക്ട്ര എന്നത് ഇലക്‌ട്രോണിക് പോരാട്ട സംവിധാനമാണ്. അത് ശത്രുവിന്‍റെ റഡാറുകളെ വഴിയില്‍ തടഞ്ഞു കൊണ്ട് വായുവിലുള്ള റഫാലിന്‍റെ സ്ഥാനം മറച്ചു വെക്കുന്നു. അതിശക്തമായ ജാമറുകളും, ലേസര്‍ മുന്നറിയിപ്പ് റിസീവറുകളും, 360 ഡിഗ്രിയില്‍ ശത്രു മിസൈലുകളുടെ വരവ് കണ്ടെത്തുവാനുള്ള സംവിധാനവും ഒക്കെ പൈലറ്റിന് മുന്നറിയിപ്പ് നല്‍കാനായി ഇതിലുണ്ട്. അതേ സമയം തന്നെ ലക്ഷ്യത്തെ ആക്രമിക്കാന്‍ ഇത് പൈലറ്റിനെ സഹായിക്കും.

ഫ്‌ളെയര്‍ ആന്‍റ് ഷാഫ്റ്റ് ഡിസ്‌പെന്‍സറുകളും, ടോഡ് ഡെക്കോയ് സിസ്റ്റവും ശത്രു റഡാറുകളേയും, മിസൈല്‍ ലോഞ്ചറുകളേയും ആശയക്കുഴപ്പത്തിലാക്കാനും തെറ്റിദ്ധരിപ്പിക്കുവാനും കഴിവുള്ളവയാണ്. ഇക്കാരണത്താല്‍ ഈ പോര്‍ വിമാനത്തിന് ശത്രുവിനെ ആക്രമിച്ചു കഴിഞ്ഞ ശേഷം തിരിച്ച് യാതൊരു പരിക്കുമേല്‍ക്കാതെ വിജയകരമായി തിരിച്ചെത്താന്‍ കഴിയും.

ആര്‍ ബി ഇ- 2എ ആക്ടീവ് ഇലക്‌ട്രോണിക്കലി സ്‌കാന്‍ഡ് അറെ മള്‍ട്ടി മോഡ് റഡാര്‍ (എ ഇ എസ് എ). ഇതിന് 124 മൈലിനു മുകളിലുള്ള നൂറിലധികം ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാൻ സാധിക്കും. എട്ട് ലക്ഷ്യങ്ങള്‍ക്ക് നേരെ ഒരുമിച്ച് ആക്രമണം നടത്താനും വായുവിലുള്ള ഭീഷണികളെ കണ്ടെത്തി അവയെ വ്യക്തമായി വര്‍ഗ്ഗീകരിച്ച് ആ വിവരങ്ങള്‍ പൈലറ്റിന് ലഭ്യമാക്കാനും കഴിയുന്ന സംവിധാനമാണിത്.

റഫാലിന്‍റെ കോക്പിറ്റ് അത്യധികം ആധുനികമായ ഒന്നാണ്. ഹോളോഗ്രാഫിക് കോക്പിറ്റ് ഡിസ്‌പ്ലേ സംവിധാനമാണ് അതിലുള്ളത്. ഇക്കാരണത്താല്‍ പോര്‍ വിമാനത്തെ നിയന്ത്രിക്കല്‍ ലക്ഷ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യല്‍, ആയുധം തൊടുത്തു വിടല്‍ എന്നിവയെല്ലാം ഏറെ എളുപ്പമാകുന്നു.

പൈലറ്റിന് തന്‍റെ തല താഴ്ത്താതെ തന്നെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭ്യമാക്കുന്ന ഹെഡ് അപ് ഡിസ്‌പ്ലേ സംവിധാനമാണ് ഇതിലുള്ളത്.

വിമാനത്തെ തന്നെ ആഗിരണം ചെയ്യുന്ന അത്യാധുനികമായ കോട്ടിങ്ങ് ആണ് ഈ വിമാനത്തിനുള്ളത് എന്നതിനാല്‍ ശത്രുവിന്‍റെ റഡാര്‍ തരംഗങ്ങളില്‍ പ്രതിഫലിക്കില്ല.

അതിശക്തമായ വെടിയുണ്ടകള്‍ ഉതിര്‍ക്കുന്ന ഒരു 30 എം എം പീരങ്കി തോക്കുകളും വായുവില്‍ നിന്നു കൊണ്ട് ഇന്ധനം നിറയ്ക്കുവാനുള്ള കഴിവും ഈ വിമാനത്തിനുണ്ട്. ആവശ്യമെങ്കില്‍ സഹ പോര്‍ വിമാനത്തിന് ഇന്ധനം നിറച്ചു കൊടുക്കുവാനും കഴിയും.

നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായത്...

* ഇസ്രായേല്‍ നിര്‍മ്മിതമായ അത്യാധുനിക ഹെല്‍മറ്റ് മൗണ്ടഡ് ഡിസ്‌പ്ലേ അതിലൊന്നാണ്. ഇത് മെച്ചപ്പെട്ട രീതിയില്‍ ആയുധം തൊടുക്കുവാന്‍ സഹായിക്കുന്നു.

* റഡാര്‍ അലര്‍ട്ട് റിസീവറുകള്‍

* ലോ ബാന്‍ഡ് ജാമറുകള്‍

* പത്ത് മണിക്കൂര്‍ വ്യോമയാന ഡാറ്റകള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യം

* ഇന്‍ഫ്രാ റെഡ് തെരച്ചില്‍, ട്രാക്കിങ് സംവിധാനം

* കോള്‍ഡ് എഞ്ചിന്‍ സ്റ്റാര്‍ട്ട് കഴിവ്. ഇത് ലേ പോലെ സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയര്‍ന്ന മേഖലയില്‍ പോലും യുദ്ധ വിമാനത്തെ വിന്യസിക്കുവാന്‍ സാധ്യമാക്കുന്നു.

* ഹാമര്‍ മിസൈല്‍ സംവിധാനം. ഇതിന് ലക്ഷ്യങ്ങളെ 60 കിലോമീറ്റര്‍ ദൂരെ നിന്ന് വരെ തകര്‍ക്കുവാന്‍ കഴിയും.

റഫാലിന് എന്തൊക്കെ ചെയ്യാന്‍ കഴിയും?

* പ്രത്യേക ഡെല്‍റ്റ രൂപത്തിലുള്ള ചിറകുകള്‍ ഉള്ളതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തിരിയാനും മറിയാനുമൊക്കെ ഈ പോര്‍ വിമാനത്തിനു കഴിയും. സൂപ്പര്‍ സോണിക് വേഗതയില്‍ പോലും സുസ്ഥിരമായി നില്‍ക്കാന്‍ കഴിയും.

* ഇതിന്‍റെ അനുപമമായ രൂപഘടന, ആയുധങ്ങള്‍, സെന്‍സറുകള്‍ എന്നിവ മൂലം ഇതിനെ ഒരു സമ്പൂര്‍ണ്ണ, ഒന്നിലധികം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പോര്‍ വിമാനമായി അംഗീകരിച്ചിരിക്കുന്നു.

* വായുവില്‍ പ്രതിരോധിക്കുവാനും, സൈന്യത്തെ പിന്തുണയ്ക്കുവാനും, ശത്രുവിന്‍റെ മേഖലയിലേക്ക് നുഴഞ്ഞു കയറി ആക്രമിക്കുവാനും, ചാര പ്രവര്‍ത്തനം നടത്തുവാനും, യുദ്ധ കപ്പലുകളെ തകര്‍ക്കുവാനും കഴിയും. ശത്രുവിന്‍റെ റഡാറുകളെ നിശ്ചലമാക്കാനും ഇവക്ക് കഴിയും. കടലിലും ഭൂമിയിലും വായുവിലും ശത്രുവിനെ കണ്ടെത്താനും ഇവക്ക് കഴിയും.

* ഒരു ആണവായുധം തൊടുത്തു വിടാനും റഫാലിനു കഴിവുണ്ട്.

എവിടെയാണ് അവ വിന്യസിക്കാന്‍ പോകുന്നത്?

* ഒന്നാം സ്‌ക്വാഡ്രന്‍: അംബാലയിലെ 17 സ്‌ക്വാഡ്രന്‍ (ഗോള്‍ഡന്‍ ആരോസ്)

* രണ്ടാം സ്‌ക്വാഡ്രന്‍: പശ്ചിമ ബംഗാളിലെ ഹസി മറയിലുള്ള 101 സ്‌ക്വാഡ്രന്‍ (ഫാല്‍ക്കന്‍സ്)

400 കോടി രൂപ ചെലവില്‍ അവയെ വിന്യസിക്കുവാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യ ഇപ്പോള്‍ തന്നെ ഒരുക്കി കഴിഞ്ഞു. ഇന്ത്യക്ക് നല്‍കിയ 36 യുദ്ധ വിമാനങ്ങളില്‍ ആറെണ്ണം പരിശീലന വിമാനങ്ങളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.