ചെന്നൈ: ഒരു ലക്ഷം രൂപയുമായി വീട്ടിൽ നിന്ന് ഒളിച്ചോടിയ മൂന്ന് ആറാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി. വേളാങ്കണ്ണിയിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളെ ബസ് കണ്ടക്ടർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയത്. മധുര ജില്ലയിലെ സെല്ലൂർ സ്വദേശികളായ വിദ്യാർഥികളാണ് കത്തെഴുതി വച്ച ശേഷം വീട്ടിൽ നിന്ന് പണവുമായി ഒളിച്ചോടിയത്. തങ്ങൾ പോവുയാണെന്നും അന്വേഷിക്കരുതെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.
പെൺകുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. വേളങ്കണ്ണിയിലേക്ക് പോവുകയായിരുന്ന കുട്ടികളെ കണ്ട് സംശയം തോന്നിയ കണ്ടക്ടർ വിവരങ്ങൾ തിരക്കുകയായിരുന്നു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു . വേളങ്കണ്ണി പൊലീസ് കസ്റ്റഡിയിലുള്ള കുട്ടികളെ വീട്ടുകാർക്ക് കൈമാറിയിട്ടില്ല.