കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു. അഞ്ച് വയസുകാരന്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചയോടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഡാര്‍ജിലിങ്ങിലെ ലോധോമ പ്രദേശത്താണ് സംഭവം. വീടിന്‍റെ പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഡാര്‍ജലിങ് ടൗൺ ആശുപത്രയിലേക്ക് മാറ്റി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
ഡാര്‍ജിലിങ്ങില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു - landslide in Bengal
അഞ്ച് വയസുകാരനുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്