കര്‍ണാടക:തബ് ലീഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാക്കളെ ജനക്കൂട്ടം ആക്രമിച്ചു .മഹാലിംഗപുരം ഗ്രാമത്തില്‍ മഡ്ഹേള് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന മൂന്ന് യുവാക്കളെയാണ് ആക്രമിച്ചത്.
തബ് ലീഗ് ജമാഅത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വടികൊണ്ടായിരുന്നു ആക്രമണം. സംഭവത്തില്‍ കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എസ്.ഐ ലോകഷ് ജഗസലാര് പറഞ്ഞു. സംഭവത്തില്‍ ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.