പട്‌ന: പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ കനാലിൽ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അരാരിയയിലാണ് അപകടം നടന്നത്. സബ്രിൻ അൻസാരി (17), അഫ്‌സാരി ആലം (17), പിങ്കി (10) എന്നിവരാണ് മരിച്ചത്. കന്നുകാലികൾക്ക് പുല്ല് ശേഖരിക്കാൻ നാല് കുട്ടികൾ ചേർന്നാണ് പോയത്. തിരിച്ച് വരുന്ന വഴിക്ക് പിങ്കി കാലുതെറ്റി കനാലിൽ വീണു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ രണ്ട് പേരും കനാലിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാലാമത്തെ കുട്ടി ഉടൻതന്നെ വീട്ടിലെത്തി വിവരമറിയിച്ചു. നാട്ടുകാരും ബന്ധുക്കളും എത്തിയപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ബിഹാറിൽ മൂന്ന് പെൺകുട്ടികൾ കനാലിൽ മുങ്ങിമരിച്ചു - മുങ്ങിമരിച്ചു
സബ്രിൻ അൻസാരി, അഫ്‌സാരി ആലം, പിങ്കി എന്നിവരാണ് മരിച്ചത്. അരാരിയയിലാണ് അപകടം നടന്നത്