ഹൈദരാബാദ്: നല്‍ഗൊണ്ട ജില്ലയിലെ എഎംആര്‍പി കനാലില്‍ കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. വാഡെറിഗുഡെം ഗ്രാമത്തിലെ പി എ പാലി മണ്ഡല്‍ സ്വദേശികളായ ഒർസു രംഗയ്യ, ഭാര്യ അലിവേലു, മകൾ കീർത്തി എന്നിവരാണ് മരിച്ചത്. ഇവരുടെ മകനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹൈദരാബാദിലേക്ക് പോവുന്ന വഴി ദുഗ്യാല ഗ്രാമത്തിനടുത്താണ് സംഭവം. ഡ്രൈവർക്ക് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും എഎംആർപി ലിങ്ക് കനാലിലേക്ക് മറിയുകയുമായിരുന്നു. ഉടനെ ഓടിക്കൂടിയ നാട്ടുകാര്‍ കാറിന്‍റെ വാതിലുകൾ തുറന്ന ശേഷം കുട്ടിയെ രക്ഷപ്പെടുത്തി. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായും കനാലിൽ നിന്ന് കാർ നീക്കം ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.