മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് മൂന്ന് കൊവിഡ് 19 ബാധിതർ രോഗംവിമുക്തരായി ആശുപത്രി വിട്ടു. മുംബൈയിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 42 വയസുള്ള യുവതിയും ഇവരുടെ 69 വയസുള്ള അമ്മയും 15 വയസുള്ള മകനുമാണ് കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ടത്. ഇവരോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
മാർച്ച് 28നാണ് കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് ഇവരുമായി അടുത്തിടപഴകിയ മകനേയും അമ്മയേയും നിരീക്ഷണത്തിൽ പാർപ്പിച്ചു. സാമ്പിളുകൾ പരിശോധിച്ചതിൽ മൂവർക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. നിലവിൽ ഇതുവരെ ഏഴ് പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.