അമരാവതി: പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച മൂന്ന് കോൺസ്റ്റബിളുമാരെ സസ്‌പെൻഡ് ചെയ്‌തു. അനന്തപുരം ജില്ലയിലെ ഹിന്ദുപൂർ ടൗൺ സ്റ്റേഷനിലാണ് സംഭവം. മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തത്. തിരുമലേഷ്, ഗോപാൽ, നൂർ അഹമ്മദ് എന്നിവരാണ് സസ്‌പെൻഷനിലായത്. മദ്യം, മണൽ, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത് തടയുന്നതിനായി സംസ്ഥാന സർക്കാർ അടുത്തിടെ പ്രത്യേക എൻഫോഴ്‌സ്‌മെന്‍റ് ബ്യൂറോ രൂപീകരിച്ചിരുന്നു. അതിർത്തിയിലൂടെ കടത്തുന്ന അനധികൃത മദ്യം വൻതോതിൽ ഈ സംഘം പിടിച്ചെടുത്തിരുന്നു. പിടിച്ചെടുക്കുന്ന മദ്യക്കുപ്പികളിൽ ഒരു ഭാഗം സ്റ്റേഷനുകളിൽ സൂക്ഷിക്കും. ഇത്തരത്തിൽ സൂക്ഷിച്ചിരുന്ന മദ്യമാണ് ഉദ്യോഗസ്ഥർ കഴിച്ചത്. ഹിന്ദുപൂർ സ്റ്റേഷൻ സിഐ മൻസൂറുദ്ദീൻ സംഭവം സ്ഥിരീകരിച്ചു. സംഭവത്തിൽ റിപ്പോർട്ട് തയ്യാറാക്കുകയാണെന്നും പൊലീസ് സൂപ്രണ്ടിന് സമർപ്പിക്കുമെന്നും സിഐ പറഞ്ഞു.
പൊലീസ് സ്റ്റേഷനില്‍ മദ്യപാനം; ആന്ധ്രയിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ - consuming alcohol inside police station
അനന്തപുരം ജില്ലയിലെ ഹിന്ദുപൂർ ടൗൺ സ്റ്റേഷനിലാണ് സംഭവം. മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തത്.