ETV Bharat / bharat

സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം; മൂന്ന് പേര്‍ പിടിയില്‍

author img

By

Published : May 27, 2019, 8:48 PM IST

12 മണിക്കൂറിനകം കേസ് തെളിയിക്കണമെന്ന് ഡിജിപിക്കു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നു

സുരേന്ദ്ര സിങ്

ഉത്തർപ്രദേശ്: ബിജെപി എംപി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും അമേഠിയിലെ മുൻ ഗ്രാമതലവനുമായ സുരേന്ദ്ര സിങ്ങിന്‍റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പിടിയില്‍. അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ രണ്ടുപേർ ഒളിവിലാണ്. ഇവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഉത്തർപ്രദേശ് ഡിജിപി പ്രകാശ് സിങ് അറിയിച്ചു. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച പുലർച്ചെയാണ് സുരേന്ദ്ര സിങ് വെടിയേറ്റ് മരിച്ചത്. ബറൗലിയ മുൻ ഗ്രാമത്തലവൻ കൂടിയായ ഇയാളെ ശനിയാഴ്ച രാത്രി ഉറങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

Intro:Body:

ഉത്തർപ്രദേശിലെ അമേഠിയിലെ മുൻ ഗ്രാമതലവനും ബിജെപി എംപി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയുമായ പാർട്ടി പ്രവർത്തകൻ സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പിടിയില്‍. സംഭവത്തിൽ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ടുപേർ ഒളിവിലാണ്. ഇവരെ ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്ന് ഉത്തർപ്രദേശ് ഡിജിപി പ്രകാശ് സിങ് അറിയിച്ചു. പ്രാദേശിക രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച പുലർച്ചെയാണ് അമേഠി ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച സ്മൃതി ഇറാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഖ്യ സഹായി ആയിരുന്ന സുരേന്ദ്ര സിങ് വെടിയേറ്റു മരിച്ചത്. ബറൗലിയ മുൻ ഗ്രാമത്തലവൻ കൂടിയായ ഇയാളെ ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ സംഘം വീട്ടിൽ അതിക്രമിച്ചു കയറി ഉറക്കത്തിനിടെ വെടിവയ്ക്കുകയായിരുന്നു.

12 മണിക്കൂറിനകം കേസ് തെളിയിക്കണമെന്ന് ഡിജിപിക്കു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നു. സംഭവത്തിനു പിന്നിൽ കോൺഗ്രസാണെന്നും അമേഠിയിലെ വിജയാഘോഷത്തിൽ ചില കോൺഗ്രസ് നേതാക്കൾക്ക് അമർഷമുണ്ടായിരുന്നെന്നും സുരേന്ദ്ര സിങിന്റെ മകൻ അഭയ് സിങ് പ്രതികരിച്ചതോടെ കൊലപാതകം രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.