അമരാവതി: ലിബിയയിൽ തട്ടിക്കൊണ്ടുപോയ ആന്ധ്രാപ്രദേശ് ശ്രീകാകുളത്ത് നിന്നുള്ള മൂന്ന് വെൽഡർമാർ സുരക്ഷിതമായി സീതനഗരത്തിലേക്ക് മടങ്ങി. ബച്ചാല വെങ്കട്ടറാവു, ബച്ചാല ജോഗ റാവു, ബോഡു ദനായയ്യ എന്നിവർ നാട്ടിൽ തിരിച്ചെത്തി.
മടങ്ങിയെത്തിയവർക്ക് ശാരീരിക പരിക്കുകളൊന്നുമില്ലെന്നും മാനസിക പ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു. മൂവരും കുടുംബാംഗങ്ങൾക്കൊപ്പം ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി.
ജോലിയുടെ ഭാഗമായാണ് ഇവർ ഖത്തറിൽ നിന്ന് ലിബിയയിൽ എത്തിയത്. നയതന്ത്ര മാർഗങ്ങളിലൂടെ മൂന്ന് പേരെ രക്ഷിക്കുന്നതിൽ എപി സർക്കാരും ജില്ലാ ഭരണകൂടവും നിർണായക പങ്ക് വഹിച്ചു.